• Home
  • Sports
  • ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ഏ​ക​ദി​ന പ​ര​ന്പ​ര
india newzealand

ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ഏ​ക​ദി​ന പ​ര​ന്പ​ര

നേ​പ്പി​യ​ർ: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നു ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ന്യൂ​സി​ല​ൻ​ഡ് നാ​യ​ക​ൻ കെ​യ്ൻ വി​ല്ല്യം​സ​ണ്‍ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​വീ​ന്ദ്ര ജ​ഡേ​ജ, ദി​നേ​ശ് കാ​ര്‍​ത്തി​ക്‌ എന്നിവരെ ഒ​ഴി​വാ​ക്കി​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. കു​ൽ​ദീ​പ് യാ​ദ​വ്, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ൽ പു​റ​ത്തി​രു​ന്ന അ​ന്പാ​ട്ടി റാ​യി​ഡു തി​രി​ച്ചെ​ത്തി. വി​ജ​യ് ശ​ങ്ക​റി​നും ഇ​ന്ത്യ ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം​ന​ൽ​കി.അഞ്ച‌് ഏകദിനങ്ങളാണ‌് പരമ്പരയിൽ. 2014ൽ ഇന്ത്യ അവസാനമായി ന്യൂസിലൻഡിൽ കളിച്ചപ്പോൾ 0–-4ന‌് തോറ്റു. അഞ്ച‌ുമത്സര പരമ്പരയിൽ ഒരു കളി സമനിലയായി.ഓസ‌്ട്രേലിയയെ കീഴടക്കിയാണ‌് ഇന്ത്യ ന്യൂസിലൻഡിലെത്തിയത‌്. ലോകകപ്പിനുള്ള ഒരുക്കമാണ‌് ഇരു ടീമുകൾക്കും. ലോകകപ്പിന‌ുമുമ്പ‌് 10 മത്സരങ്ങളാണ‌് ഇന്ത്യക്ക‌്. പത്തിലൊന്നാണ‌് ഇന്ന‌്. ഓസീസിനെപ്പോലെയല്ല, കിവികൾ കരുത്തരാണ‌്. ശക്തി ക്ഷയിച്ചിട്ടില്ല. കൂടിയിട്ടേയുള്ളൂ. ഇതിന‌ുമുമ്പ‌് വന്ന ശ്രീലങ്കയെ നിലംപരിശാക്കിക്കളഞ്ഞു. ഒറ്റ ജയംപോലുമില്ലാതെ ലങ്ക മടങ്ങി. കെയ‌്ൻ വില്യംസണിന്റെ നായകത്വത്തിൽ കിവികൾ കരുത്തുകാട്ടി.ഓസീസ‌് മണ്ണിൽ ചരിത്രം കുറിച്ചാണ‌് ഇന്ത്യ എത്തുന്നത‌്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഏറെ മുന്നിലാണ‌് നിലവിൽ ഇന്ത്യൻ ടീം. ഐസിസിയുടെ കഴിഞ്ഞവർഷത്തെ പ്രധാന പുരസ‌്കാരങ്ങളെല്ലാം സ്വന്തമാക്കിയ കോഹ‌്‌ലിയാണ‌് ഇന്ത്യൻ ടീമിന്റെ ഊർജം.

Recent Updates

Related News