• Home
  • Sports
  • ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 158 റൺസ
india newzealand

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 158 റൺസ്‌ വിജയ ലക്ഷ്യം

നേപ്പിയർ: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 158 റൺസ്‌ വിജയ ലക്ഷ്യം. ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ന്യൂസിലൻഡ്‌ 38 ഓവറിൽ 157 ന്‌ എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റെടുത്ത യൂസ്‌വേന്ദ്ര ചഹാലുമാണ് ന്യൂസിലന്‍ഡ് മുന്‍നിരയെ തകര്‍ത്തത്. കുൽദീപ്‌ യാദവ്‌ നാലു വിക്കറ്റെടുത്തു. മാര്‍ട്ടിന്‍ ഗുപ്റ്റിൽ (5)നെയും കോളിന്‍ മണ്‍റോ (8)യേയും പുറത്താക്കി ഷമിയാണ് ന്യൂസിലന്‍ഡിന്റെ ബാറ്റിങ്‌ തകർച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌. പിന്നാലെ റോസ് ടെയ്ലര്‍ (24), ടോം ലാഥം (11) എന്നിവരെ പുറത്താക്കി ചാഹല്‍ ആതിഥേയരെ പ്രതിരോധത്തിലാക്കി. 12 റണ്‍സെടുത്ത ഹെന്റി നിക്കോള്‍സിനെ കോദാര്‍ ജാദവും പുറത്താക്കി.

കെയ‌്ൻ വില്യംസൺ(64), ബ്രെസ്‌വെൽ(7), ലോക്കി ഫെർഗൂസൻ(0),ട്രെന്റ‌് ബോൾട്ട‌്(1) എന്നിവരെ കുൽദീപ്‌ യാദവ്‌ മടക്കി. അറുപത്തിനാല്‌ റൺസെടുത്ത ക്യാപറ്റൻ കെയ്‌ൻ വില്ല്യൻസൺ മാത്രമാണ്‌ ഇന്ത്യൻ ബൗളിങ്‌ നിരയെ ചെറുത്തു നിന്നത്‌.അതിനിടെ ഏകദിന മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് മുഹമ്മദ് ഷമി സ്വന്തമാക്കി. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പുറത്താക്കിയാണ്‌ ഷമി ഈ നേട്ടത്തിലെത്തിയത്.  56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റെടുത്ത  ഇര്‍ഫാന്‍ പത്താന്റെ റെക്കോഡാണ് ഷമി മറികടന്നത്. അഞ്ച‌് ഏകദിനങ്ങളാണ‌് ഈ പരമ്പരയിലുള്ളത്‌.

Recent Updates

Related News