• Home
  • Sports
  • മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 137 റൺസിന് ജയിച്ച് നാലു

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 137 റൺസിന് ജയിച്ച് നാലു ടെസ്റ്റുകളുടെ പരമ്പരയിൽ 2-1 എന്ന നിലയിൽ ലീഡ് നേടി

മെല്‍ബണ്‍: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 137 റൺസിന് ജയിച്ച് നാലു ടെസ്റ്റുകളുടെ പരമ്പരയിൽ 2-1 എന്ന നിലയിൽ ലീഡ് നേടി. അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 31 റണ്‍സിന് ജയിച്ചു. എന്നാല്‍, പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ 146 റണ്‍സ് ജയത്തോടെ ഉജ്വലമായി തിരിച്ചടിക്കുകയായിരുന്നു. സിഡ്നിയിൽ ജനുവരി മൂന്ന് മുതലാണ് നാലാം ടെസ്റ്റ്. ഈ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ അത് ചരിത്രസംഭവമാകും. അങ്ങനെയെങ്കില്‍ ഇന്ത്യ ആദ്യമായിട്ടായിരിക്കും ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. നാലാം ടെസ്റ്റിൽ തോറ്റാലും ഇന്ത്യയ്ക്ക് ബോർഡർ-ഗവാസ്ക്കർ ട്രോഫി നഷ്ടമാകില്ല. പതിനാല് വർഷത്തിനുശേഷമാവും ഇന്ത്യയ്ക്ക് ഓസ്ട്രേലിയയിൽ ഒരു പരമ്പര സമനിലയിലാവുന്നത്.

Recent Updates

Related News