• Home
  • Sports
  • ടീം ​​ഇ​​ന്ത്യ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ന് ത​​ങ്ങ
indian team

ടീം ​​ഇ​​ന്ത്യ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ന് ത​​ങ്ങ​​ളു​​ടെ ക​​ന്നി പോ​​രാ​​ട്ട​​ത്തി​​നു ക​​ള​​ത്തി​​ൽ

സ​​താം​​പ്ട​​ണ്‍: നൂ​​റു​​കോ​​ടി പ്രതീക്ഷകളുമാ​​യി ടീം ​​ഇ​​ന്ത്യ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ന് ത​​ങ്ങ​​ളു​​ടെ ക​​ന്നി പോ​​രാ​​ട്ട​​ത്തി​​നു ക​​ള​​ത്തി​​ൽ. ലോ​​ക​​ക​​പ്പ് ഫേ​​വ​​റി​​റ്റു​​ക​​ളാ​​യ ഇ​​ന്ത്യ​​യു​​ടെ മ​​ത്സ​​ര​​ത്തി​​നാ​​യി ക്രി​​ക്ക​​റ്റ് ലോ​​കം ആ​​കാം​​ഷ​​യോ​​ടെ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. ഈ ​​ലോ​​ക​​ക​​പ്പി​​ൽ ഏ​​റ്റ​​വും അ​​വ​​സാ​​നം മ​​ത്സ​​ര രം​​ഗ​​ത്തേ​​ക്ക് എ​​ത്തു​​ന്ന ടീ​​മാ​​ണ് ഇ​​ന്ത്യ. ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും പ​​രാ​​ജ​​യ​​പ്പെ​​ട്ട ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി. റോ​​സ് ബൗ​​ളി​​ൽ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നു മ​​ണി​​ക്കാ​​ണ് മ​​ത്സ​​രം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ മൂ​​ന്നാം മ​​ത്സ​​ര​​മാ​​ണ് ഇ​​ന്ന​​ത്തേ​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ മൂ​​ന്നാം തോ​​ൽ​​വി​​യി​​ലേ​​ക്ക് ത​​ള്ളി വി​​ടു​​ക​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യം. ഇന്നലെ ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന പ​​രി​​ശീ​​ല​​ന സെ​​ഷ​​ൻ മ​​ഴ​​യി​​ൽ മു​​ങ്ങിയിരുന്നു. പേ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​ലൂ​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ വ​​രി​​ഞ്ഞു മു​​റു​​ക്കാ​​നാ​​ണ് ഇ​​ന്ത്യ​​യു​​ടെ പ​​ദ്ധ​​തി. ലോ​​ക​​ക​​പ്പി​​ലു​​ള്ള 10 ടീ​​മു​​ക​​ളി​​ൽ ഏ​​റ്റ​​വും മി​​ക​​ച്ച പേ​​സ് ആ​​ക്ര​​മ​​ണം ഇ​​ന്ത്യ​​യു​​ടേ​​താ​​ണെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. ഏ​​ക​​ദി​​ന ബൗ​​ള​​ർ​​മാ​​രി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ജ​​സ്പ്രീ​​ത് ബും​​റ​​യാ​​ണ് ഇ​​ന്ത്യ​​ൻ പേ​​സ് ആ​​ക്ര​​മ​​ണം ന​​യി​​ക്കു​​ക. മു​​ഹ​​മ്മ​​ദ് ഷാ​​മി, ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ, ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ എ​​ന്നി​​വ​​രും ചേ​​രു​​ന്പോ​​ൾ ഇ​​ന്ത്യ​​ൻ പേ​​സ് ആ​​ക്ര​​മ​​ണം പൂ​​ർ​​ണം. റി​​സ്റ്റ് സ്പി​​ന്ന​​ർ​​മാ​​രാ​​യ കു​​ൽ​​ദീ​​പ് യാ​​ദ​​വും യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ലും ടീ​​മി​​ന്‍റെ ക​​രു​​ത്താ​​ണെ​​ങ്കി​​ലും ഇം​​ഗ്ലീ​ഷ് സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പേ​​സ് ആ​​ക്ര​​മ​​ണ​​ത്തി​​നാ​​ണ് സാ​​ധ്യ​​ത കൂ​​ടു​​ത​​ൽ. ഇ​​ന്ത്യ​​ൻ ബാ​​റ്റിം​​ഗി​​ന്‍റെ ന​​ട്ടെ​​ല്ല് ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യാ​​ണ്. 227 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് 59.57 ശ​​രാ​​ശ​​രി​​യി​​ൽ 10,843 റ​​ണ്‍​സ് കോ​​ഹ്‌​ലി​​യു​​ടെ പേ​​രി​​ലു​​ണ്ട്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ക​​ഗി​​സൊ റ​​ബാ​​ദ​​യ​​ട​​ക്ക​​മു​​ള്ള​​വ​​രു​​ടെ ആ​​ക്ര​​മ​​ണം ചെ​​റു​​ത്തു​​നി​​ൽ​​ക്കേ​​ണ്ട​​ത് ഇ​​ന്ത്യ​​യു​​ടെ ആ​​വ​​ശ്യ​​ക​​ത​​യാ​​ണ്.

Recent Updates

Related News