• Home
  • Sports
  • മെൽബണിൽ ആദ്യദിനം ഇന്ത്യക്ക് മേൽക്കൈ

മെൽബണിൽ ആദ്യദിനം ഇന്ത്യക്ക് മേൽക്കൈ

മെൽബൺ: മെൽബണിൽ ആദ്യദിനം ഇന്ത്യക്ക് മേൽക്കൈ. അരങ്ങേറ്റക്കാരൻ മായങ്ക‌് അഗർവാളിന്റെ (76) ഉശിരൻ അരസെഞ്ചുറിയുടെ മികവിൽ ഓസ‌്ട്രേലിയക്കെതിരായ മൂന്നാം ടെസ‌്റ്റിന്റെ ആദ്യദിനം ഇന്ത്യ രണ്ട‌് വിക്കറ്റ‌് നഷ്ടത്തിൽ 215 റണ്ണെടുത്തു. ചേതേശ്വർ പൂജാരയും (68) ക്യാപ‌്റ്റൻ വിരാട‌് കേ‌ാഹ‌്‌ലിയുമാണ‌് (47) ക്രീസിൽ. റൺനിരക്ക‌് കുറവാണെങ്കിലും ഇന്ത്യക്ക‌് ആശ്വാസം നൽകുന്നതാണ‌് ആദ്യദിനം. ബോക‌്സിങ‌് ഡേയിൽ 73,616 പേരാണ‌് മെൽബൺ ക്രിക്കറ്റ‌് ഗ്രൗണ്ടിൽ കളി കാണാനെത്തിയത‌്.പുറമെ പച്ചപ്പുണ്ടായിട്ടും മെൽബൺ പിച്ചിന്റെ ഭാവം കാര്യമായി മാറിയിരുന്നില്ല. 10 മില്ലിമീറ്റർ ഉയത്തിൽ പിച്ചിൽ പുല്ലുകണ്ട‌് ഓസീസ‌് ക്യാപ‌്റ്റൻ ടിം പെയ‌്ൻ സന്തോഷിച്ചു. പക്ഷേ, ടോസ‌് നേടിയത‌് കോഹ‌്‌ലി. ഇന്ത്യൻ ക്യാപ‌്റ്റൻ ബാറ്റിങ‌് തെരഞ്ഞെടുത്തു.

വിഹാരി എട്ട് റണ്‍സെ എടുത്തുള്ളൂവെങ്കിലും താരം 66 പന്തുകള്‍ നേരിട്ടു. ഇന്ത്യക്ക് ആവശ്യമായതും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ വിഹാരിയെ പുറത്താക്കി പാറ്റ്കമ്മിന്‍സ് കരുത്ത് കാട്ടി. എന്നാല്‍ അവസരം മുതലെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അഗര്‍വാള്‍. 68 പന്ത് നേരിട്ട താരം മൂന്ന് ബൗണ്ടറികള്‍ അടക്കമാണ് 34 റണ്‍സ് നേടിയത്. ഉറച്ച പിന്തുണയുമായി ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി കണ്ടെത്തിയ ചേതേശ്വര്‍ പുജാരയുമുണ്ട്. അതേസമയം രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ ടീമിലിടം നേടിയപ്പോള്‍ ഉമേഷ് യാദവ് പുറത്തായി. അശ്വിന് പരിക്ക് പൂര്‍ണമായും മാറാത്തതാണ് ജഡേജക്ക് ടീമിലിടം നേടിക്കൊടുത്തത്.

Recent Updates

Related News