• Home
  • Sports
  • ആസ്‌ത്രേലിയയുടെ മണ്ണില്‍ ഇന്ത്യന്‍ ടീമിനു ചരിത്രവിജയം

ആസ്‌ത്രേലിയയുടെ മണ്ണില്‍ ഇന്ത്യന്‍ ടീമിനു ചരിത്രവിജയം

സിഡ്‌നി: ക്രിക്കറ്റ് ലോകത്ത് ഒരുകാലത്ത് എതിരാളികളില്ലാതെ വിജയം കുറിച്ചിരുന്ന ആസ്‌ത്രേലിയയുടെ മണ്ണില്‍ ഇന്ത്യന്‍ ടീമിനു ചരിത്രവിജയം. നാലു ടെസ്റ്റുകളുള്ള പരമ്പരയില്‍ അവസാനടെസ്റ്റില്‍ ജയത്തിനരികെ മഴ വില്ലനായെങ്കിലും 2-1നു പരമ്പര സ്വന്തമാക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായാണ് ഓസിസ് മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര നേടുന്നത്. നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷന്‍ മഴമൂലം ഉപേക്ഷിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം വന്നത്. നാലാം ദിവസത്തെ കളിയും മഴ തടസപ്പെടുത്തിയിരുന്നു. ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് നാലാം ദിവസം വെളിച്ചക്കുറവു മൂലം കളി അവസാനിക്കുമ്‌ബോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെന്ന നിലയിലായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ സെഞ്ചുറി നേടിയ ചേതേശ്വര്‍ പുജാരയാണ് കളിയിലെ കേമന്‍. പരമ്ബരയിലെ കേമനും പുജാര തന്നെയാണ്.

Recent Updates

Related News