• Home
  • Sports
  • വെസ്റ്റിൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള;12 അംഗ ടീം

വെസ്റ്റിൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള;12 അംഗ ടീം പ്രഖ്യാപിച്ചു

ഗുവഹാത്തി : വിന്‍ഡീസിനെതിരെ നാളെ തുടങ്ങുന്ന ഏകദിന പരമ്പരക്കുള്ള ടീം പ്രഖ്യപിച്ചു. ഋഷഭ് പന്തും സയിദ് ഖലീല്‍ അഹമ്മദും 12 അംഗ ടീമില്‍ ഇടംപിടിച്ചു. കൊഹ്‌ലി നയിക്കുന്ന ടീമില്‍ ധോണി തന്നെയായിരിക്കും വിക്കറ്റ് കീപ്പര്‍. ടെസറ്റ് മത്സരങ്ങളില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഋഷഭ് പന്തിനെ സെ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പരിക്കേറ്റ പേസർ ഷർദ്ദുൾ താക്കൂറിന് പകരം ഉമേഷ് യാദവിനെ ഉൾപ്പെടുത്തി. രണ്ടാം ടെസ്റ്റിൽ പുറത്തെടുത്ത മാച്ച് വിന്നിംഗ് പ്രകടനമാണ് ഷർദ്ദുളിന് പകരക്കാരനായി ഉമേഷിന് അവസരം നൽകാൻ സെലക്‌ടർമാരെ പ്രേരിപ്പിച്ചത്.കപിലിനും ശ്രീനാഥിനും ശേഷം നാട്ടിൽ ഒരു ടെസ്റ്റിൽ പത്ത് വിക്കറ്ര് നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ പേസർ എന്ന നേട്ടം വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഉമേഷ് സ്വന്തമാക്കിയിരുന്നു.

Recent Updates

Related News