• Home
  • Sports
  • ഇന്ത്യ അടുത്ത പരമ്പരയ്ക്കായി ഇറങ്ങുന്നു
india cricket

ഇന്ത്യ അടുത്ത പരമ്പരയ്ക്കായി ഇറങ്ങുന്നു

നേപ്പിയര്‍: ഇന്ത്യ അടുത്ത പരമ്പരയ്ക്കായി ഇറങ്ങുന്നു. ന്യൂസിലന്റിനെതിരെയാണ് അഞ്ച് ഏകദിനവും മൂന്ന് ട്വിന്റി- 20 മല്‍സരവുമടങ്ങുന്ന പരമ്പര. ആദ്യ ഏകദിനം നാളെ നേപ്പിയറില്‍ അരങ്ങേറും. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടെസ്റ്റ് പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് കിവികള്‍ ഇറങ്ങുന്നത്. രോഹിത്ത് ശര്‍മ മുതല്‍ ധോണി വരെയുള്ള ബാറ്റിങ് നിരയാണ് ഇന്ത്യന്‍ പ്രതീക്ഷ. മാര്‍ട്ടിന് ഗപ്ടില്‍, റോസ് ടെയ്‌ലര്‍ എന്നിവരുടെ ബാറ്റിങാണ് ന്യൂസിലന്റിന്റെ കരുത്ത്.

ന്യൂസിലന്റിലെ ചെറിയ ഗ്രൗണ്ടുകള്‍ റണ്ണൊഴുക്കുണ്ടാവും. ഇന്ത്യന്‍ ബൗളര്‍മാരും അവസരത്തിനൊത്ത് ഫോമിലേക്കുയരുമെന്നാണ് പ്രതീക്ഷ. യുസ്‌വേന്ദ്ര ചാഹല്‍ തന്നെയാണ് ഇന്ത്യയുടെ പ്രധാന ആയുധം. മധ്യ ഓവറുകള്‍ എറിയാന്‍ മികച്ച ബൗളര്‍ ഇല്ലാത്തത് ടീം ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ്. ഇരു ടീമും മികച്ച ഫോമിലുള്ളതിനാല്‍ ഉശിരന്‍ പോരാട്ടങ്ങള്‍ക്കാണ് ഇനിയുള്ള ദിവസങ്ങള്‍ സാക്ഷ്യയാവുക. അതിനിടെ, ഫോമിലേക്ക് ഉയര്‍ന്ന വിക്കറ്റ് കീപ്പര്‍ ധോണിയെ കാത്ത് ന്യൂസിലന്റില്‍ റെക്കോഡ് മറികടക്കാനുള്ള അവസരമാണുള്ളത്. ന്യൂസിലന്റില്‍ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ റെക്കോഡ് നിലവില്‍ സച്ചിന്റെ പേരിലാണ്. 18 മല്‍സരങ്ങളില്‍ നിന്ന് 652 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം.

Recent Updates

Related News