• Home
  • Sports
  • അണ്ടർ-19 ഏഷ്യാകപ്പിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ ചാമ്പ്യൻമാർ

അണ്ടർ-19 ഏഷ്യാകപ്പിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ ചാമ്പ്യൻമാർ

ധാ​​ക്ക: അണ്ടർ-19 ഏഷ്യാകപ്പിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ ചാമ്പ്യൻമാർ. ഫെെനലിൽ ശ്രീലങ്കയെ 144 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 305 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 38.4 ഓവറിൽ 160 റൺസിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്‌ത്തിയ ഹർഷ് ത്യാഗിയാണ് ശ്രീലങ്കയെ തകർത്തത്. സിദ്ദാർത്ഥ് ദേശായ് രണ്ട് വിക്കറ്റും മോഹിത് ജംഗ്ര ഒരു വിക്കറ്റും വീഴ്‌ത്തി. ശ്രീലങ്കയുടെ ആറ് താരങ്ങൾ രണ്ടക്കം കാണാതെ പുറത്തായി.

ഗ്രൂ​​പ്പ് എ​​യി​​ൽ മൂ​​ന്ന് ജ​​യ​​വു​​മാ​​യി ഒ​​ന്നാ​​മ​​തെ​​ത്തി സെ​​മി​​യി​​ൽ ഇ​​ടം നേ​​ടി. സെ​​മി​​യി​​ൽ ബം​​ഗ്ലാദേ​​ശി​​നെ കീ​​ഴ​​ട​​ക്കി ഫൈ​​ന​​ലി​​ലും. 1989, 2003, 2012, 2014, 2016 വ​​ർ​​ഷ​​ങ്ങ​​ളി​​ലാ​​ണ് ഇ​​ന്ത്യ മു​​ന്പ് അ​​ണ്ട​​ർ 19 ഏ​​ഷ്യ​​ൻ കി​​രീ​​ടം നേ​​ടി​​യ​​ത്. രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ ഈ ​​വ​​ർ​​ഷം അ​​ണ്ട​​ർ 19 ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ ശേ​​ഷ​​മാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ നേ​​ട്ട​​മെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.പ​​ത്ത് ഓ​​വ​​റി​​ൽ 38 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ഹ​​ർ​​ഷ് ത്യാ​​ഗി​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. ത്യാ​​ഗി​​ക്കൊ​​പ്പം സി​​ദ്ധാ​​ർ​​ഥ് ദേ​​ശാ​​യി​​യും (37 റ​​ണ്‍​സി​​ന് ര​​ണ്ട് വി​​ക്ക​​റ്റ്) ന​​ട​​ത്തി​​യ സ്പി​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ശ്രീ​​ല​​ങ്ക ത​​ക​​രു​​ക​​യാ​​യി​​രു​​ന്നു.ല​​ങ്ക​​ൻ ഇ​​ന്നിം​​ഗ്സി​​ൽ ഓ​​പ്പ​​ണ​​ർ ഫെ​​ർ​​ണാ​​ണ്ടോ (49 റ​​ണ്‍​സ്), പ​​ര​​ണ​​വി​​താ​​ന (48 റ​​ണ്‍​സ്), സൂ​​ര്യ​​ബ​​ന്ദാ​​ര (31 റ​​ണ്‍​സ്), നി​​പു​​ൻ ധ​​ന​​ൻ​​ജ​​യ പെ​​രേ​​ര (12 റ​​ണ്‍​സ്) എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് ര​​ണ്ട​​ക്കം ക​​ണ്ട​​ത്. ഇ​​ടം​​കൈ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ്പി​​ന്ന​​ർ​​മാ​​രാ​​യ ത്യാ​​ഗി​​യും ദേ​​ശാ​​യി​​യും ചേ​​ർ​​ന്ന് ല​​ങ്ക​​യു​​ടെ ഇ​​ന്നിം​​ഗ്സ് ഉ​​ഴു​​ത് മ​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക്യാ​​പ്റ്റ​​ൻ സി​​മ്രാ​​ൻ സിം​​ഗി​​ന്‍റെ തീ​​രു​​മാ​​നം അ​​ടി​​വ​​ര​​യി​​ട്ട് ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ യാ​​ഷ​​്സ്വി ജ​​യ്സ്‌വാ​​ളും (85 റ​​ണ്‍​സ്), അ​​ഞ്ജു റാ​​വ​​ത്തും (57 റ​​ണ്‍​സ്) ഒ​​ന്നാം വി​​ക്ക​​റ്റി​​ൽ 25.1 ഓ​​വ​​റി​​ൽ 121 റ​​ണ്‍​സ് നേ​​ടി. മൂ​​ന്നാം ന​​ന്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ മ​​ല​​യാ​​ളി താ​​രം ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ 43 പ​​ന്തി​​ൽ 31 റ​​ണ്‍​സ് എ​​ടു​​ത്ത് മ​​ട​​ങ്ങി. എ​​ട​​പ്പാ​​ൾ സ്വ​​ദേ​​ശി​​യാ​​യ ദേ​​വ്ദ​​ത്ത് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ യു​​എ​​ഇ​​ക്ക് എ​​തി​​രേ 121 റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. ക​​ർ​​ണാ​​ട​​ക​​യ്ക്കാ​​യി ആ​​ണ് ദേ​​വ്ദ​​ത്ത് നി​​ല​​വി​​ൽ ക​​ളി​​ക്കു​​ന്ന​​ത്. നാ​​ലാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​ൽ ക്യാ​​പ്റ്റ​​ൻ സി​​മ്രാ​​ൻ സിം​​ഗും (37 പ​​ന്തി​​ൽ 65 നോ​​ട്ടൗ​​ട്ട്) ആ​​യു​​ഷ് ബ​​ഡോ​​നി​​യും (28 പ​​ന്തി​​ൽ 52 നോ​​ട്ടൗ​​ട്ട്) ത​​ക​​ർ​​ത്ത​​ടി​​ച്ച​​തോ​​ടെ ഇ​​ന്ത്യ 300 ക​​ട​​ന്നു. 110 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഇ​​വ​​ർ സ്ഥാ​​പി​​ച്ച​​ത്. ജ​​യ്സ്‌വാ​​ൾ ആ​​ണ് പ​​ര​​ന്പ​​ര​​യു​​ടെ താ​​രം. നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി ഒ​​രു സെ​​ഞ്ചു​​റി ഉ​​ൾ​​പ്പെ​​ടെ 318 റ​​ണ്‍​സ് ജ​​യ്സ്‌വാ​​ൾ സ്വ​​ന്ത​​മാ​​ക്കി.

Recent Updates

Related News