• Home
  • Sports
  • വിജയ പ്രതീക്ഷ തകര്‍ത്ത് മത്സരം സമനിലയില്‍

വിജയ പ്രതീക്ഷ തകര്‍ത്ത് മത്സരം സമനിലയില്‍

വിശാഖപട്ടണം: അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന ഇഞ്ചോടിഞ്ച‌് പോരാട്ടം തുല്യതയിൽ അവസാനിച്ചു. ഇന്ത്യയുടെ കൂറ്റൻ സ‌്കോർ പിന്തുടർന്ന വെസ‌്റ്റിൻഡീസ‌് അവസാന പന്തിലെ ബൗണ്ടറിയിൽ സ‌്കോർ തുല്യമാക്കി. പരിചയക്കുറവ‌് ബാധിക്കാതെ പോരാട്ടവീര്യം പുറത്തെടുത്ത വിൻഡീസിന്റെ യുവനിരയ‌്ക്ക‌് ജയത്തോളം മധുരമുള്ള നേട്ടമായി മത്സരം. ലോക റെക്കോഡും 150 റണ്ണിലധികവും കുറിച്ച ഇന്ത്യൻ നായകൻ വിരാട‌് കോഹ‌്‌ലിക്ക‌് ഈ മത്സരം എക്കാലവും ഓർമിക്കാവുന്നതായി.

അവസാന പന്തു വരെ ആവേശം നിറഞ്ഞുനിന്ന മത്സരമായിരുന്നു പരമ്പരയിലെ രണ്ടാം മത്സരം. രണ്ടു ടീമും ഒപ്പത്തിനൊപ്പം പൊരുതി. ആവേശം കണ്ട ആദ്യം ഇന്ത്യയുടെ ബാറ്റിങ്. നായകന്‍ വിരാട് കോഹ്‌ലിയുടെ താണ്ഡവം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി. ഏറ്റവും വേഗത്തില്‍ 10,000 റണ്‍സെന്ന റെക്കോര്‍ഡ്. വിജയം കണ്ടിറങ്ങിയ ഇന്ത്യയെ സമനിലയില്‍ പിടിച്ചു കരീബിയന്‍ കരുത്തര്‍. ഇന്ത്യയുടെ വിജയപ്രതീക്ഷകളെ ഷായ് ഹോപ്പിന്റെ (123) സെഞ്ച്വറി കരുത്തില്‍ മത്സരം സമനിലയില്‍ പിടിച്ചു വെസ്റ്റ് ഇന്‍ഡീസ്.

ഇന്ത്യയ്ക്കുവേണ്ടി നായകന്‍ വിരാട് കോഹ്‌ലി പുറത്താകാതെ 157 റണ്‍സും അമ്പാട്ടി റായിഡു 73 റണ്‍സും നേടി. രാഹുല്‍ ശര്‍മ (4), ശിഖര്‍ ധവാന്‍ (29), എം.എസ് ധോണി (20), റിശഭ് പന്ത് (17), ജഡേജ (13) എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തു.വിജയ പ്രതീക്ഷയില്‍ ഫില്‍ഡിനിറങ്ങിയ ഇന്ത്യയുടെ മോഹങ്ങള്‍ മങ്ങലേല്‍പ്പിക്കുന്നതായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ്. 78 റണ്‍സിന് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ പരാജയത്തിലേക്ക് പോവുകയായിരുന്ന ടീമിന് വിജയപ്രതീക്ഷകള്‍ നല്‍കി ഹോപ്പും ഹെറ്റ്‌മെയറും മികച്ച കൂട്ടുക്കെട്ടുണ്ടാക്കി. നാലാം വിക്കറ്റില്‍ ഇവര്‍ 143 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത്. ഇവരില്‍ ഹെറ്റ്‌മെയറി(94)നെ ചാഹല്‍ കോഹ്‌ലിയുടെ കൈകളിലെത്തിച്ചപ്പോഴാണ് ഇന്ത്യന്‍ ക്യാംപ് ആശ്വാസിച്ചത്.

Recent Updates

Related News