• Home
  • Sports
  • 11.5 ഓവറില്‍ 20 റണ്‍സും പത്തു വിക്കറ്റുമായി ഒരു മത്സരം, മ്യാ

11.5 ഓവറില്‍ 20 റണ്‍സും പത്തു വിക്കറ്റുമായി ഒരു മത്സരം, മ്യാന്‍മറിനെ എറിഞ്ഞൊതുക്കി മലേഷ്യ

ക്വലാലംപുര്‍: ആദ്യം മ്യാന്‍മറിനെ എറിഞ്ഞൊതുക്കി, പിന്നെ അടിച്ചൊതുക്കി വിജയം കൊയ്ത് മലേഷ്യ ടി20ലോകപ്പിനുള്ള ഏഷ്യന്‍ ക്വാളിഫയറില്‍ വിജയം സ്വന്തമാക്കി. കഴിഞ്ഞ ദിവസം മലേഷ്യയില്‍ നടന്ന ഐ.സി.സി ലോക ടി20 മത്സരത്തിന്റെ ഏഷ്യന്‍ യോഗ്യതാ മത്സരത്തിലായിരുന്നു അപൂര്‍വമായൊരു മത്സരം നടന്നത്. പലപ്പോഴും കൂടുതല്‍ റണ്‍സൊഴുകുന്ന മത്സരങ്ങളാണ് ശ്രദ്ധയില്‍ പെടാറുള്ളത്. എന്നാല്‍ ഈ മത്സരം തികച്ചും വ്യത്യസ്തമായിരുന്നു. ടോസ് നേടിയ മലേഷ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മ്യാന്‍മറിന്റെ ബാറ്റിങ് നിരയെ പിഴുതെടുത്തുകൊണ്ടായിരുന്നു മലേഷ്യ തുടങ്ങിയത്. ആദ്യത്തെ മൂന്ന് പന്തില്‍ പൂജ്യം റണ്‍സിന് മ്യാന്‍മറിന് രണ്ട് വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് ആറ് ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യന്‍മാരായി മടങ്ങി.

മലേഷ്യന്‍ താരം പവന്‍ദീപ് സിങ്ങിന്റെ ബൗളിങ്ങാണ് മ്യാന്‍മറിനെ വട്ടംകറക്കിയത്. നാല് ഓവര്‍ എറിഞ്ഞ പവന്‍ദീപ് മൂന്ന് മെയ്ഡനടക്കും ഒരു റണ്‍ മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. മ്യാന്‍മറിന്റെ ആറു ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ഒമ്പത് റണ്‍സില്‍ ആറു റണ്‍സ് സിംഗിളെടുത്ത് നേടിയതാണ്. ശേഷിക്കുന്ന മൂന്നു റണ്‍സ് ബൈ ആയിട്ടു ലഭിച്ചു. ഒടുവില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മലേഷ്യയുടെ ലക്ഷ്യം എട്ടു ഓവറില്‍ ആറു റണ്‍സെന്ന നിലയിലായി. മലേഷ്യ അനായാസം ജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവരുടേയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍മാര്‍ പൂജ്യത്തിന് പുറത്തായി. എന്നാല്‍ സുബാന്‍ അളഗരത്‌നം രണ്ടാം ഓവറിലെ നാലാം പന്തില്‍ സിക്‌സടിച്ച് മലേഷ്യയെ വിജയതീരത്തെത്തിച്ചു. എട്ടു വിക്കറ്റിനായിരുന്നു മലേഷ്യയുടെ വിജയം.

Recent Updates

Related News