• Home
  • Sports
  • അന്താരാഷ്ട്ര സൗഹൃദഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ

അന്താരാഷ്ട്ര സൗഹൃദഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം

ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദഫുട്‌ബോളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. ബ്രസീല്‍ കരുത്തരായ ഉറുഗ്വേയെ വിവാദ പെനാല്‍റ്റി ഗോളില്‍ വീഴ്ത്തിയപ്പോള്‍ മെസ്സി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചത് വമ്പന്മാരായ മെക്‌സിക്കോയെയായിരുന്നു. പ്രതിരോധ കോട്ടകളായ ഗോഡിനും ഗിമിനെസും ഇല്ലാതെ ഇറങ്ങിയ ഉറുഗ്വേ പ്രതിരോധവും കിടയറ്റ ബ്രസീലിയന്‍ മുന്നേറ്റവും തമ്മിലായിരുന്നു ആഴ്‌സണലിന്റെ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടിയത്.

ബ്രസീലിയന്‍ താരങ്ങളെ പൂട്ടാന്‍ സാമാന്യം നല്ല പരുക്കന്‍ കളി പുറത്തെടുത്ത ഉറുഗ്വേ പക്ഷേ 76 ാം മിനിറ്റില്‍ ശിക്ഷ വാങ്ങി. ഡാനിലോയെ ഉറുഗ്വേതാരം ഡിയഗോ ലക്‌സാള്‍ട്ട് വീഴ്ത്തിയതിന് പെനാല്‍റ്റി വഴങ്ങേണ്ടി വന്നു. സൂപ്പര്‍താരം നെയ്മറിന് പിഴയ്ക്കാതിരുന്നപ്പോള്‍ ബ്രസീല്‍ മുന്നിലായി. ലോകകപ്പിന് ശേഷം ബ്രസീല്‍ നേടുന്ന തുടര്‍ച്ചയായ അഞ്ചാം വിജയമായിരുന്നു ഇത്. മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന റമീറോ ഫ്യൂനസിന്റെ ഗോളിലായിരുന്നു ആദ്യം മുന്നിലെത്തിയത്.

കളിതീരാന്‍ ഏഴു മിനിറ്റ് ബാക്കി നില്‍ക്കേ ഐസക് ബ്രിസുവേലയുടെ സെല്‍ഫ്‌ഗോള്‍ കൂടി വന്നതോടെ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ വിജയം നേടാനായി. മറ്റ് സൗഹൃദ മത്സരത്തില്‍ ലാറ്റിനമേരിക്കയിലെ മൂന്നാമത്തെ വമ്പന്മാരായ ചിലിയെ കോസ്റ്റാറിക്ക 3-2 ന് തോല്‍പ്പിച്ചപ്പോള്‍ ഏഷ്യന്‍ വമ്പന്മാരായ ജപ്പാന്‍ ലാറ്റിനമേരിക്കന്‍ ടീമായ വെനസ്വേലയെ 1-1 ന് സമനിലയില്‍ തളച്ചു. യെമനെ ഒരു ഗോളിന് തോല്‍പ്പിച്ച് സൗദി അറേബ്യയും കരുത്തു കാട്ടി.

Recent Updates

Related News