സൗദിയില്‍ വച്ച് ബ്രസീല്‍-അര്‍ജന്റീന കളി
ജിദ്ദ: സൗദിയില്‍ വച്ച് ബ്രസീല്‍-അര്‍ജന്റീന പോരിന് കളമൊരുങ്ങുന്നു. സൗദിയിലെ ജിദ്ദയില്‍ വച്ചാണ് മത്സരം നടക്കുക.അടുത്ത മാസം ഒക്ടോബര്‍ 16നാണ് മത്സരം. മലയാളികള്‍ ഏറെയുള്ള നാടാണ് ജിദ്ദ. പ്രവാസി മലയാളികള്‍ക്ക് അവരുടെ ഇഷ്ടരാജ്യങ്ങളെയും താരങ്ങളെയും കാണാനുള്ള ഒരു സുവര്‍ണാവസരം കൂടിയാവും. അതേ സമയം ഒക്ടോബര്‍ 12ന് ബ്രസീലിന് സഊദി അറേബ്യയുമായിട്ട് മത്സരമുണ്ട്.
നേരത്തെ ഓസ്ട്രേലിയയില്‍ വെച്ച് നടന്ന സൗഹൃദ മത്സരത്തിലായിരുന്നു ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.