• Home
  • Sports
  • മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുക്കാനൊരുങ്ങുന്നുവെന്ന റിപ്പ
saudi arabia takeover of manchester united not in pipeline

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് സൗദി

റിയാദ്: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഏറ്റെടുക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് സൗദി. ക്ലബ്ബിനെ ഏറ്റെടുക്കാന്‍ സല്‍മാന്‍ രാജകുമാരന്‍ താത്പര്യം പ്രകടിപ്പിച്ചെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും വാസ്തവമല്ലെന്ന് സൗദി വാര്‍ത്താവിതരണ മന്ത്രി തുര്‍ക്കി അല്‍ ഷബാന വ്യക്തമാക്കി.മുപ്പതിനായിരം കോടി രൂപ മുടക്കി സല്‍മാന്‍ രാജകുമാരന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കുമെന്ന് ഇംഗ്ലണ്ടിലെ ദി സണ്‍ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഗ്ലേസര്‍ കുടുംബത്തിന്റെ പക്കലാണ് യുണൈറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും.2005 മെയില്‍ ഏകദേശം 7300 കോടി രൂപ മുടക്കിയാണ് ഗ്ലേസര്‍ കുടുംബം യുണൈറ്റഡിന്റെ ഓഹരികള്‍ വാങ്ങിയത്. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്താണ് യുണൈറ്റഡ്. 26 മത്സരങ്ങളില്‍ 51 പോയിന്റാണ് യുണൈറ്റഡിന്റെ സമ്പാദ്യം.

Recent Updates