• Home
  • Sports
  • കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം സമനില

കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം സമനില

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം സമനില. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസ് ആണ് ബ്ലാസ്‌റ്റേഴ്‌സിനെ ഓരോ ഗോളടിച്ച് സമനിലയില്‍ തളച്ചത്. മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയ സി.കെ വിനീത് ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഏറ്റവും അധികം ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തി. സി.​കെ.​വി​നീ​തി​ന്റെ​ ​ഒ​റ്റ​ ​ഗോ​ളി​ൽ​ ​വി​ജ​യ​ര​ഥ​ത്തി​ലേ​ക്ക് ​ക​ടി​ച്ചു​ ​തൂ​ങ്ങാ​മെ​ന്ന​ ​കേ​ര​ള​ ​ബ്ലാ​സ്‌​റ്റേ​ഴ്സി​ന്റെ​ ​മോ​ഹ​ങ്ങ​ൾ​ക്ക് ​മീ​തെ​ 85​-ാം​ ​മി​നി​ട്ടി​ൽ​ ​ഡ​ൽ​ഹി​ ​ഡൈ​നോ​മോ​സ് ​ഡൈ​നോ​മി​റ്റ് ​പൊ​ട്ടി​ച്ചു.​ ​ആ​ ​പ്ര​ക​മ്പ​ന​ത്തി​ൽ​ ​നി​ന്ന് ​ത​ല​യു​യ​ർ​ത്താ​നാ​വാ​തെ​ ​വീ​ണ്ടും​ ​കൊ​മ്പ​ൻ​മാ​ർ​ ​സ​മ​നി​ല​ക്കു​രു​ക്കി​ൽ​ ​കു​ടു​ങ്ങി.1​-1.​നേരത്തേ ​മും​ബ​യ് ​എ​ഫ്.​സി​യു​മാ​യും​ ​ആ​ദ്യ​ ​ഹോം​ ​മാ​ച്ചി​ൽ​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​സ​മ​നി​ല​ ​വ​ഴ​ങ്ങേ​ണ്ടി​ ​വ​ന്നി​രു​ന്നു.​ ​ഇ​തോ​ടെ​ ​മൂ​ന്നു​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​അ​ഞ്ചു​ ​പോ​യി​ന്റു​മാ​യി ബ്ലാസ്‌​റ്റേ​ഴ്സ് ​ര​ണ്ടാം​ ​സ്ഥാ​ന​ത്തെ​ത്തി.​ഡ​ൽ​ഹി​ ​ര​ണ്ടു​ ​പോ​യി​ന്റു​മാ​യി​ ​എ​ട്ടാം​ ​സ്ഥാ​ന​ത്ത് ​തു​ട​രു​ന്നു.

Recent Updates

Related News