• Home
  • Sports
  • ലിവർപൂളിന്റെ ചാമ്പ്യൻസ‌് ലീഗ‌് പ്രതീക്ഷകൾക്കുമേൽ പിഎസ‌്ജിയുട

ലിവർപൂളിന്റെ ചാമ്പ്യൻസ‌് ലീഗ‌് പ്രതീക്ഷകൾക്കുമേൽ പിഎസ‌്ജിയുടെ പ്രഹരം

പാരീസ‌്: ലിവർപൂളിന്റെ ചാമ്പ്യൻസ‌് ലീഗ‌് പ്രതീക്ഷകൾക്കുമേൽ പിഎസ‌്ജിയുടെ പ്രഹരം. ഗ്രൂപ്പ‌് ഘട്ടത്തിൽ ഒരു മത്സരം ശേഷിക്കെ പിഎസ‌്ജിയോട‌് തോറ്റ ലിവർപൂൾ പുറത്താകലിന്റെ വക്കിലാണ‌്. നിർണായക മത്സരത്തിൽ ലിവർപൂളിനെ 2–-1ന‌് വീഴ‌്ത്തി പിഎസ‌്ജി ജീവൻ നിലനിർത്തി. നെയ‌്മർ പിഎസ‌്ജിയെ നയിച്ചു. ഒരു ഗോൾ ജൂലിയൻ ഡ്രാക‌്സ‌്‌ലർ നേടി.മെസി മാജിക്കിൽ പിഎസ‌്‌വി ഐന്തോവനെ 2–-1ന‌് വീഴ‌്ത്തി ബാഴ‌്സലോണയും മൊണാകോയെ രണ്ട‌് ഗോളിന‌് മടക്കി അത‌്‌ലറ്റികോ മാഡ്രിഡും കുതിപ്പുതുടർന്നു. ഇന്റർ മിലാനെ ഒരു ഗോളിന‌് മറികടന്ന ടോട്ടനം ഹോട‌്സ‌്പർ സാധ്യത നിലനിർത്തി. റെഡ‌് സ‌്റ്റാർ ബെൽഗ്രേഡിനെ 3–-1ന‌് തകർത്ത നാപോളി പ്രീ ക്വാർട്ടറിലേക്ക‌് അടുത്തു. ബൊറൂസിയ ഡോർട്ട‌്മുണ്ട‌് ബ്രുഗയുമായി ഗോളടിക്കാതെ പിരിഞ്ഞു.

Recent Updates

Related News