സ്വന്തം മൈതാനത് നടന്ന എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ ബാര്‍സിലോണ ജയിച്ചു
ക്യാംപ് ന്യൂ: ബാഴ്‌സയുടെ സ്വന്തം നാട്ടുകാര്‍ക്ക് അവിസ്മരണീയ ദിനമായിരുന്നു. സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സയ്ക്ക വെല്ലുവിളി ഉയര്‍ത്തുന്ന റയല്‍ മാഡ്രിഡിനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആരാധകരെ ആവേശത്തിമിര്‍പ്പിലാക്കിയത്. സൂപ്പര്‍ താരം മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സയ്ക്ക് മറ്റൊരു സൂപ്പര്‍ താരം ലൂയിസ് സുവാരസിന്റെ ഹാട്രിക് ഗോളാണ് റയലിനെതിരേ തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. അര്‍ടുറോ വിദാലും ഫിലിപ് കോട്ടീഞ്ഞോയും ബാഴസയുടെ അവശേഷിച്ച ഗോളുകള്‍ക്ക് ഉടമയായി. ബ്രസീല്‍ താരം മാഴ്‌സലോയാണ് റയലിന്റെ ആശ്വാസഗോള്‍ നേടിയത്. ബാഴ്‌സലോണയുടെ ആധിപത്യം കണ്ട ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ റയല്‍ മാഡ്രിഡ് പൊരുതി നോക്കിയെങ്കിലും രണ്ടാം പകുതിയില്‍ മാഡ്രിഡ് വലയില്‍ മൂന്ന് ഗോള്‍ കൂടി അടിച്ചു കയറ്റി ബാഴ്‌സലോണ ജയം സ്വന്തമാക്കുകയായിരുന്നു.
പകരക്കാരനായി ഇറങ്ങിയ വിദാല്‍ ബാഴ്‌സലോണയുടെ അഞ്ചാമത്തെ ഗോളും നേടി റയല്‍ മാഡ്രിഡിനെ നാണം കെടുത്തിയത്. കഴിഞ്ഞ ഏഴ് മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡിന്റെ അഞ്ചാമത്തെ പരാജയമായിരുന്നു ഇത്. തോല്‍വിയോടെ റയല്‍ മാഡ്രിഡ് പരിശീലകന്‍ ലോപെറ്റഗുയിയുടെ ഭാവി തുലാസിലായി. പട്ടികയില്‍ 10 മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ ബാഴ്‌സലോണ ലാലിഗ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 10 മല്‍സരങ്ങളില്‍ നിന്ന് ബാഴ്‌സലോണയ്ക്ക് 21 പോയിന്റാണുള്ളത്. ഇത്രയും മല്‍സരങ്ങളല്‍ നിന്ന് 20 പോയിന്റുള്ള അലാവസാണ് രണ്ടാമത്. പരാജയപ്പെട്ട റയല്‍ 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.