• Home
  • Sports
  • സ്പാനിഷ് ലാലിഗ ഫുട്ബാളിൽ റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കും വിജ

സ്പാനിഷ് ലാലിഗ ഫുട്ബാളിൽ റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കും വിജയം

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ അവസാന സമയത്ത് സമനിലയും തുടര്‍ന്ന് വിജയഗോളും സ്വന്തമാക്കി ബാഴ്‌സലോണ. റയോ വല്ലക്കാനോയുമായുള്ള മല്‍സരത്തില്‍ 87ാം മിനിറ്റ് വരെ 2-1ന് പിന്നിലായിരുന്ന ബാഴ്‌സ തുടര്‍ന്ന് രണ്ട് ഗോളുകള്‍ എതിര്‍ വലയില്‍ നിക്ഷേപിച്ചാണ് വിജയക്കൊടി പാറിച്ചത്. ഒടുവില്‍ 2-1ന്റെ ജയവുമായി ബാഴ്‌സ ലാലിഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 87ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബലേയും 90ാം മിനിറ്റില്‍ സുവാരസും നേടിയ ഗോളുകളാണ് ബാഴ്‌സയ്ക്ക് വിജയമൊരുക്കിയത്.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ കൗമാര താരം വിനീഷ്യസ് ജൂനിയർ (83-ാം മിനിട്ട്), സെർജി റാമോസ് (88-ാം മിനിട്ട്) എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. പെനാൽറ്റിയിൽ നിന്നായിരുന്നു റാമോസിന്റെ ഗോൾ.എവേ മത്സരത്തിൽ 1-2ന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ബാഴ്സയാടെ ജയം. 11-ാം മിനിട്ടിൽ സുവാരേസിലൂടെ ബാഴ്സ ആദ്യം സ്കോർ ചെയ്തു. എന്നാൽ, 35-ാം മിനിട്ടിൽ ജോസ് ഏൻജൽ പോസോയും 57-ാം മിനിട്ടിൽ അൽവാരോ ഗാർഷ്യയും സ്കോർ ചെയ്തതോടെ വല്ലക്കാനോയ്ക്ക് ലീഡായി. 87-ാം മിനിട്ടിൽ ഡെംബെലെ സമനില പിടച്ചു. 90-ാം മിനിട്ടിൽ സുവാരേസാണ് വിജയഗോൾ നേടിയത്.11 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായാണ് ബാഴ്സലോണ ഒന്നാമതുള്ളത്. 17 പോയിന്റുള്ള റയൽ ആറാമതാണ്.

Recent Updates