ഫിഫ റാങ്കിങില്‍ ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീം സ്ഥാനം മെച്ചപ്പെടുത്തി
ദോഹ: പുതിയ ഫിഫ റാങ്കിങില്‍ ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീം നാലു സ്ഥാനങ്ങൾ കയറി. 1247 പോയിൻറുമായി 94ാം സ്ഥാനത്താണ് ഖത്തര്‍. കഴിഞ്ഞ തവണ 98ാം സ്ഥാനത്തായിരുന്നു. അടുത്തിടെ നടന്ന സൗഹൃദ മത്സരങ്ങളിലുള്‍പ്പടെ മികച്ച പ്രകടനം കാഴ്ചവെക്കാനായത് റാങ്കിങില്‍ മുന്നേറാന്‍ ഖത്തറിന് സഹായകമായി.
1729 പോയിന്റുമായി ഒന്നാം റാങ്ക് ബൽജിയവും ഫ്രാൻസും പങ്കുവയ്ക്കുകയാണ്.റാങ്കിങ് ടേബിളിെൻറ കഴിഞ്ഞ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ടു ടീമുകള്‍ ഒന്നാം സ്ഥാനം പങ്കുവെക്കുന്നത്. ബ്രസീല്‍, ക്രൊയേഷ്യ, ഉറുഗ്വെ, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലൻറ്, സ്പെയിന്, ഡെന്മാര്ക്ക് രാജ്യങ്ങളാണ് രണ്ടു മുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. അര്‍ജൻറീന 11ാമതാണ്.
ഇന്ത്യ ലോക റാങ്കിങില്‍ 97ാം സ്ഥാനത്ത് തുടരുകയാണ്.ഏഷ്യൻ റാങ്കിങ്ങിൽ ഇറാൻ, ഓസ്ട്രേലിയ, ജപ്പാൻ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.