• Home
  • Sports
  • പ്രീ ക്വാര്‍ട്ടറില്‍ ഖത്തര്‍ ഇറാഖിനെ പരാജയപ്പെടുത്തി
asia cup qatar

പ്രീ ക്വാര്‍ട്ടറില്‍ ഖത്തര്‍ ഇറാഖിനെ പരാജയപ്പെടുത്തി

ദോഹ: യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫൂട്ബാളില്‍ പ്രീ ക്വാര്‍ട്ടറില്‍ ഖത്തര്‍ ഇറാഖിനെ 1-0 നു പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മല്‍സരത്തിന്റെ 61ാം മിനിറ്റില്‍ ഖത്തര്‍ ഡിഫന്റര്‍ അല്‍ റാബിയാണു ഇറാഖിന്റെ പ്രതിരോധം തകര്‍ത്ത് ഗോള്‍ വല കുലുക്കിയത്. അറുപത്തിരണ്ടാം മിനിറ്റിൽ ബസ്സാം അൽ റാവിയാണ് ആദ്യ ഗോള നേടിയത്. സ്കോർ 0 -1ഗ്രൂപ്പ് മൽസരങ്ങളിൽ മൂന്നും ജയിച്ചു മികച്ച ഫോമിലാണു ഖത്തർ നോക്കൗട്ട് റൗണ്ടിലേക്കെത്തുന്നത്. ഗ്രൂപ്പ് മൽസരങ്ങളിൽ 2 വിജയവും ഒരു സമനിലയുമായാണ് ഇറാഖ് പ്രീക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് മൽസരങ്ങളും നോക്കൗട്ട് മൽസരങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും പരാജയപ്പെട്ടാൽ പുറത്താകുമെന്നും അതിനാൽ ശക്തമായി തന്നെ കളിക്കുമെന്നും നേരത്തെ ഖത്തർ ടീം കോച്ച് ഫെലിക്സ് സാഞ്ചെസ് വ്യക്തമാക്കിയിരുന്നു.ഗ്രൂപ്പ് മൽസരങ്ങളിൽ ഇതുവരെയും ഒരു ഗോൾ പോലും വഴങ്ങാതെയാണു ഖത്തർ നോക്കൗട്ടിലെത്തിയത്. ഗ്രൂപ്പ് മൽസരങ്ങളിൽ ലബനൻ (2–0), ഉത്തര കൊറിയ (6–0), സൗദി അറേബ്യ(2–0) എന്നിവരെയാണു ഖത്തർ പരാജയപ്പെടുത്തിയത്. ഖത്തർ എതിർ വലയിൽ അടിച്ചു കയറ്റിയ 10 ഗോളുകളിൽ ഏഴും നേടിയതു മുന്നേറ്റ നിരയിലെ അൽമോസ് അലിയായിരുന്നു.

Recent Updates

Related News