• Home
  • Sports
  • ഏഷ്യാ കപ്പ്; രണ്ടാം മത്സരത്തിലും ഒമാൻ തോറ്റു
japan

ഏഷ്യാ കപ്പ്; രണ്ടാം മത്സരത്തിലും ഒമാൻ തോറ്റു

മസ്‌കത്ത്: ഏഷ്യാ കപ്പ് ഗ്രൂപ്പ് റൗണ്ടില്‍ രണ്ടാം മത്സരത്തിലും ഒമാൻ തോറ്റു. ജപ്പാനെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഇതോടെ ഒമാന്റെ ക്വാര്‍ട്ടര്‍ സാധ്യത അവസാനിച്ചിരിക്കുകയാണ്.ശക്തരായ ജപ്പാന്‍ ആദ്യ മത്സരത്തില്‍ നേടിയ വിജയം രണ്ടാം മത്സരത്തിലും ആവര്‍ത്തിച്ച് ക്വാര്‍ട്ടര്‍ പ്രവേശനം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു. ഗ്രൂപ്പ് റൗണ്ടില്‍ ആദ്യ മത്സരത്തില്‍ ഉസ്ബക്കിസ്ഥാനെതിരെ ഒമാൻ തോറ്റിരുന്നു.

Recent Updates

Related News