യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് ഡച്ച് ടീം അയാക്സിനെ തോൽപിച്ചു
ആംസ്റ്റര്‍ഡാം: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡച്ച് ടീം അയാക്സിനെ തോൽപിച്ചു. കരിം ബെൻസേമയിലൂടെ റയൽ മാഡ്രിഡ് ആണ് ആദ്യം ഗോൾ നേടിയത്. ഹക്കിം സിയേച്ച് നേടിയ ഗോളിലൂടെ അയാക്സ് ഒപ്പമെത്തിയെങ്കിലും കളി തീരാൻ മൂന്ന് മിനുട്ട് ബാക്കിയുള്ളപ്പോൾ മാർക്കോ അസെൻസിയോ റയലിന്റെ വിജയഗോൾ നേടി. മറ്റൊരു മത്സരത്തിൽ കരുത്തരായ ബൊറൂസിയ ഡോട്ട്മുണ്ടിനെ ഞെട്ടിച്ച് ടോട്ടനം ഹോട്ട്സ്പര്‍. ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജർമൻ വമ്പൻമാരെ ടോട്ടനം തകർത്തത്. സൺ ഹ്യൂങ് മിൻ, വെർട്ടോഗൻ, ഫെർണാണ്ടോ ലോറന്റെ എന്നിവരാണ് ടോട്ടനത്തിന്റെ സ്കോറർമാർ.