ബാഴ്‌സലോണ, ലിവര്‍പൂള്‍ എന്നിവര്‍ ഗോള്‍രഹിത സമനിലയില്‍
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ബാഴ്‌സലോണ, ലിവര്‍പൂള്‍ എന്നിവര്‍ ഗോള്‍രഹിത സമനിലയില്‍ കുടുങ്ങി. ബാഴ്‌സലോണയെ ഫ്രഞ്ച് കബ്ല് ഒളിംപിക് ലിയോണും ലിവര്‍പൂളിനെ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണികുമാണ് സമനിലയില്‍ തളച്ചത്.
ആന്‍ഫീല്‍ഡില്‍ നടന്ന മത്സരമായിട്ടും ഇതിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞില്ല. ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങള്‍കൊണ്ട് മത്സരം ആവേശമാക്കി. പ്രതിരോധനിര താരങ്ങളുടേയും ഗോള്‍കീപ്പര്‍മാരുടെ ബാറിന് കീഴിലെ മികച്ച പ്രകടനങ്ങളും മത്സരത്തിന് ആവേശം പകര്‍ന്നു. ബയേണിനെതിരേ മികച്ച ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും സൂപ്പര്‍താരങ്ങളായ സാദിയോ മാനെയും മുഹമ്മദ് സലയും ജോയല്‍ മാറ്റിപ്പും ഇത് നഷ്ടപ്പെടുത്തിയത് ലിവര്‍പൂളിന് തിരിച്ചടിയായി.