ഫ്രഞ്ച് ഫുട്ബോൾ നല്കുന്ന മികച്ച ഫുട്ബോൾ താരത്തിനുള്ള ആദ്യ പതിനഞ്ചംഗ പട്ടിക പ്രഘ്യാപിച്ചു
പ
ാരീസ്: ഫ്രഞ്ച് ഫുട്ബോൾ നല്കുന്ന മികച്ച ഫുട്ബോൾ താരത്തിനുള്ള ആദ്യ പതിനഞ്ചംഗ പട്ടികയിൽ ലയണൽ മെസി, ബ്രസീലിന്റെ നെയ്മർ, ഫിഫ ദ ബെസ്റ്റ് പുരസ്കാരം നേടിയ ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച്, ഈജിപ്തിന്റെ മുഹമ്മദ് സല, ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെ തുടങ്ങിയവർ ആദ്യം പ്രഖ്യാപിച്ച പട്ടികയിൽ ഇല്ല. അതേസമയം, യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയിൻ, അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം ആൻത്വാൻ ഗ്രീസ്മാൻ, ചെൽസിയുടെ ബെൽജിയം താരം ഏഡൻ ഹസാർഡ് തുടങ്ങിയവർ പട്ടികയിൽ ഉൾപ്പെട്ടു.
2008 മുതൽ 2017 വരെയായി മെസിയും പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമാണ് പുരസ്കാരം നേടിയത്. ഫിഫയ്ക്കൊപ്പം ചേർന്ന് ഫിഫ ബാലൻ ഡി ഓർ ആയിരുന്നു കഴിഞ്ഞ വർഷം വരെ നല്കിയിരുന്നത്. ഇത്തവണ പതിവ് മാറി ഫിഫ ദ ബെസ്റ്റ് പുരസ്കാരം വന്നു.
മാഞ്ചസ്റ്റർ സിറ്റിയും അർജന്റൈൻ താരം സെർജ്യോ അഗ്വെയ്റോ, ലിവർപൂളിന്റെ ബ്രസീൽ ഗോൾ കീപ്പർ അലിസണ്, റയൽ മാഡ്രിഡിന്റെ താരങ്ങളായ വെയ്ൽസ് ഫോർവേഡ് ഗാരത് ബെയ്ൽ, ഫ്രഞ്ചുകാരൻ കരിം ബെൻസെമ, മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡി ബ്രൂയിൻ എന്നിവരാണ് ആദ്യ അഞ്ചംഗ പട്ടികയിൽ ഉൾപ്പെട്ടത്.