ലെസ്റ്റര്‍ സിറ്റിക്കും ആഴ്‌സനലിനും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കും ആഴ്‌സനലിനും ജയം. എതിരില്ലാത്ത ഒരു ഗോളിന് ലെസ്റ്റര്‍ സിറ്റി എവര്‍ട്ടനെ പരാജയപ്പെടുത്തി. 58 ാം മിനുട്ടില്‍ ജെയിം വാര്‍ഡിയാണ് ലെസ്റ്ററിനായി ഗോള്‍ നേടിയത്. 21 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ലെസ്റ്റര്‍ ഏഴാം സ്ഥാനത്താണ്.മറ്റൊരു മത്സരത്തില്‍ ആഴ്‌സനല്‍ 4-1 ന് ഫുള്‍ഹാമിനെ കീഴടക്കി. 25 ാം മിനുട്ടില്‍ ഗ്രാനിറ്റ് സാക്കയാണ് ആഴ്‌സനലിന്റെ ആദ്യ ഗോള്‍ നേടിയത്. അലക്‌സാണ്ടര്‍ ലകാസറ്റെ (55), ആരോണ്‍ റംസി (79), ഒബമയോങ് (83) എന്നിവരും ആഴ്‌സനലിനായി ലക്ഷ്യം കണ്ടു.മികച്ചൊരു മുന്നേറ്റത്തിലൂടെ അബൂബക്കര്‍ കമാറയാണ് ഫുള്‍ഹാമിനായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സനലിന് 21 മത്സരങ്ങളില്‍നിന്ന് 41 പോയിന്റായി. ഈ മാസം 12 ന് വെസ്റ്റ് ഹാമുമായിട്ടാണ് ഗണ്ണേഴ്‌സിന്റെ അടുത്ത മത്സരം.