ലോകകപ്പ് റണ്ണേഴ്സ്അപ്പായ ക്രൊയേഷ്യയെ ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് സ്പെയിന്
ലൂക്കാ മോഡ്രിച്ചും ഇവാന് റാക്കിറ്റിച്ചും പെരിസിച്ചും അടക്കമുള്ള മുന്‍നിര താരങ്ങളെ അണിനിരത്തിയാണ് ക്രൊയേഷ്യ സ്പെയ്നിനെ നേരിടാനിറങ്ങിയത്. 24-ാം മിനിറ്റില്‍ സോള്‍ നേടിയ ഗോളിലൂടെ സ്പെയ്ന്‍ ലീഡ് നേടി. 33-ാം മിനിറ്റില്‍ അസെന്‍സിയോ വീണ്ടും സ്പെയ്നിനായി ലക്ഷ്യം കണ്ടു. 2-0. രണ്ടു മിനിറ്റിനുള്ളില്‍ ക്രൊയേഷ്യയെ വീണ്ടും ഞെട്ടിച്ച് ഗോള്‍കീപ്പര്‍ കാലിനിച്ച് സെല്‍ഫ് ഗോള്‍ വഴങ്ങി. 3-0.
നെ നേരിടാനിറങ്ങിയത്. 24-ാം മിനിറ്റില്‍ സോള്‍ നേടിയ ഗോളിലൂടെ സ്പെയ്ന്‍ ലീഡ് നേടി. 33-ാം മിനിറ്റില്‍ അസെന്‍സിയോ വീണ്ടും സ്പെയ്നിനായി ലക്ഷ്യം കണ്ടു. 2-0. രണ്ടു മിനിറ്റിനുള്ളില്‍ ക്രൊയേഷ്യയെ വീണ്ടും ഞെട്ടിച്ച് ഗോള്‍കീപ്പര്‍ കാലിനിച്ച് സെല്‍ഫ് ഗോള്‍ വഴങ്ങി. 3-0.
രണ്ടാം പകുതിയില്‍ റോഡിഗ്രോ, റാമോസ്, ഇസ്കോ എന്നിവരും സ്പെയ്നിനായി ലക്ഷ്യം കണ്ടു. നേരത്തെ വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ സ്പെയ്ന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി സ്പെയ്ന്‍ ലീഗ് എയില്‍ ഗ്രൂപ്പ് നാലില്‍ ഒന്നാമതാണ്.