എംബാപ്പെ; പതിമൂന്ന് മിനുട്ടില്‍ നാലു ഗോള്‍
പാരിസ്: എംബാപ്പെ എന്ന പത്തൊമ്പതുകാരന്റെ മിന്നല്‍ക്കുതിപ്പുകള്‍ക്ക് ഒരിക്കല്‍ കൂടി സാക്ഷിയാവുകയായിരുന്നു ഫുട്്‌ബോള്‍ ലോകം. ലിയോണിനെതിരായ മത്സരത്തില്‍ 13 മിനുട്ടിനിടെ 4 ഗോളുകളാണ് എംബാപ്പെ നേടിയത്. എംബാപ്പെയുടെ ഗംഭീരമായ ഗോള്‍ പ്രകടനത്തിലൂടെ ഒളിമമ്പ്യന്‍ ല്യോണസിനെ നെയമറിന്ററെ പട മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. എംബാപ്പക്ക് പുറമേ നെയ്മറും പി.എസ്.ജിക്ക് വേണ്ടി ഗോളടിച്ചു.
ഫ്രഞ്ച് ലീഗില്‍ ചുരുക്കം മിനിറ്റുകള്‍ക്കുള്ളില്‍ പിഎസ്ജിക്കായി ഗോള്‍ മഴ പെയ്യിച്ച് വീണ്ടും ആരാധകര്‍ക്ക് ആവേശ രാവ് സമ്മാനിക്കാനും ഈ പിഎസ്ജി താരത്തിനായി. ഒളിംപിക് ലിയോണിനെതിരായ മല്‍സരത്തില്‍ 13 മിനിറ്റുകള്‍ക്കുള്ളില്‍ നാല് ഗോളുകള്‍ സ്വന്തമാക്കിയാണ് താരം ആരാധകരുടെ ശ്രദ്ധ വീണ്ടും പിടിച്ചു പറ്റിയത്. രണ്ട് ചുവപ്പ് കാര്‍ഡുകള്‍ കണ്ട ഈ മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. എംബാപ്പെയ്ക്ക് പുറമേ സൂപ്പര്‍ താരം നെയ്മറും ഗോള്‍ നേടി കരുത്ത് കാട്ടി. ലീഗില്‍ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഒളിമ്പിക് ലിയോണിനെതിരെ പിഎസ്ജി ഇറങ്ങിയത്.
ഒമ്പതാം മിനിറ്റില്‍ തന്നെ പിഎസ്ജിക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. പെനല്‍റ്റിയെടുത്ത നെയ്മറിന് പിഴച്ചില്ല. പന്ത് വല തൊട്ടു. ആദ്യ പകുതിയില്‍ കളിയഴകുമായി പിഎസ്ജി പന്ത് തട്ടിയെങ്കിലും ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കഥ മാറി. ഫ്രാന്‍സ് യുവതാരം കൈലിന്‍ എംബാപ്പെ കൂടുതല്‍ കരുത്താര്‍ജിച്ച് പന്ത് തട്ടുന്നതാമ് പിന്നീട് സ്വന്തം ആരാധകര്‍ കണ്ടത്. 61ാം മിനിറ്റില്‍ ഗോള്‍ വേട്ട തുടങ്ങിയ ഈ ഫ്രഞ്ച് താരത്തിന്റെ കാലുകളില്‍ നിന്ന് പിന്നീട് ലിയോണിന്റെ വല നിരന്തരം ചുംബിക്കുകയായിരുന്നു. തുടര്‍ന്ന് 66, 69, 74 മിനിറ്റുകളിലും ഗോള്‍ കണ്ടെത്തി പിഎസ്ജിക്ക് വമ്പിച്ച ജയം സമ്മാനിക്കുകയായിരുന്നു.
13 മിനിറ്റിനിടയ്ക്ക് 4 ഗോളുകള്‍ നേടി എംബാപ്പെ ആഞ്ഞടിച്ചതോടെ മല്‍സരത്തിന്റെ ചിത്രത്തില്‍ നിന്ന് പൂര്‍ണമായും പുറത്തായ ലിയോണിന് ഒരു ആശ്വാസ ഗോള്‍പോലും തിരിച്ചടിക്കാനായില്ല.മല്‍സരത്തിന്റെ 32ാം മിനിറ്റില്‍ പിഎസ്ജി താരം പ്രസ്‌നല്‍ കിംപെമ്പെയും 45ാം മിനിറ്റില്‍ ലിയോണ് താരം ലൂക്കാസ് തൗസാര്‍ട്ടുമാണ് ചുവപ്പ് കാര്‍്ഡ് കണ്ട് പുറത്തായത്. എതിര്‍ താരത്തെ വീഴ്ത്തിയതിന് കിംപെമ്പെ പുറത്തേക്കുള്ള വഴി കണ്ടപ്പോള്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടാണ് തൗസാര്‍ട്ട് ബൂട്ടഴിച്ചത്. ലീഗില്‍ പാരീസ് സെന്റ് ജര്‍മയ്‌ന്റെ തുടര്‍ച്ചയായ ഒമ്പതാം ജയമാണിത്. ജയത്തോടെ ടീം 27 പോയിന്റുമായി ലീഗ് പട്ടികയില്‍ ബഹുദൂരം മുന്നിലാണ്.