• Home
  • Sports
  • റയൽ പുറത്തായി
real

റയൽ പുറത്തായി

മാഡ്രിഡ‌് :ചാമ്പ്യൻസ‌് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ‌് പുറത്ത‌്. ഡച്ച് ക്ലബ‌് അയാക‌്സ‌് ആംസ‌്റ്റർഡാം റയലിനെ തകർത്തു. ആദ്യപാദ പ്രീ ക്വാർട്ടറിൽ 2–-1ന‌് മുന്നിലെത്തിയ റയൽ സ്വന്തം തട്ടകമായ സാന്തിയാഗോ ബെർണബ്യൂവിൽ അവിശ്വസനീയമാംവിധം തകർന്നടിഞ്ഞു. ഒന്നിനെതിരെ നാല‌ു ഗോളിനാണ‌് അയാക‌്സിന്റെ ചുണക്കുട്ടികൾ റയലിനെ കീഴടക്കിയത്. ഇരുപാദങ്ങളിലുമായി അയാക‌്സിന‌് 5–-3ന്റെ മുൻതൂക്കം. തുടർച്ചയായ നാലാം കിരീടമെന്ന ലക്ഷ്യവുമായി വന്ന റയൽ അപമാനഭാരത്തോടെ തിരിച്ചുനടന്നു. ആംസ‌്റ്റർഡാമിൽ 1–-2ന‌് പിന്നിൽപ്പോയ അയാക‌്സിനെയല്ല റയൽ ബെർണബ്യൂവിൽ കണ്ടത‌്. യുവനിരയുമായി വന്ന അയാക‌്സ‌് റയലിനെ വെള്ളംകുടിപ്പിച്ചു. നീക്കങ്ങളെല്ലാം നിലച്ചുപോയ റയൽ ബെർണബ്യൂവിൽ കത്തിയമർന്നു. റയലിന്റെ ഹൃദയം തകർത്ത്‌ അയാക്‌സ്‌ ക്വാർട്ടറിലേക്ക്‌ മുന്നേറി.

Recent Updates

Related News