• Home
  • Sports
  • എഎഫ്സി അണ്ടർ 16 ചാപ്യൻഷിപ്പിലെ ഇന്ത്യൻ പടയോട്ടത്തിന് അവസാനം

എഎഫ്സി അണ്ടർ 16 ചാപ്യൻഷിപ്പിലെ ഇന്ത്യൻ പടയോട്ടത്തിന് അവസാനം

ക്വാലലംപുർ: എഎഫ്സി അണ്ടർ 16 ചാപ്യൻഷിപ്പിലെ ഇന്ത്യൻ പടയോട്ടത്തിന് അവസാനം. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ദക്ഷിണ കൊറിയയാണ് ഇന്ത്യയെ ഒറ്റഗോളിനു വീഴ്ത്തിയത്. തകർപ്പൻ സേവുകളോടെ നീരജ് കുമാർ ഇന്ത്യയ്ക്കായി മൽസരം രക്ഷിച്ചെടുക്കുമെന്നു തോന്നിച്ചെങ്കിലും 68–ാം മിനിറ്റിൽ ജിയോങ് സാങ് ബിൻ നേടിയ ഗോൾ മൽസരത്തിന്റെ വിധിയെഴുതി. 16 വർഷങ്ങൾക്കു മുൻപ് എഎഫ്സി കപ്പ് ക്വാർട്ടറിൽ ഇടം പിടിച്ചപ്പോഴും ദക്ഷിണ കൊറിയയാണ് ഇന്ത്യയെ തോൽപ്പിച്ചത് (3–1). ലോകകപ്പ് കളിക്കാനുള്ള യോഗ്യതയിലേക്ക്‌ ഒരൊറ്റ ജയം അകലെ മാത്രമായിരുന്നു ഇന്ത്യ. എന്നാല്‍ 67-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ നീരജിന്റെ കൈയില്‍ തട്ടി വന്ന ആ പന്ത് കൊറിയന്‍ താരം ജിയോണ്‍ സാന്‍ ബിങ്ങ് വലയിലെത്തിച്ചതോടെ ഇന്ത്യയുടെ സ്വപ്‌നമെല്ലാം പൊലിഞ്ഞു. ഇതോടെ അടുത്ത വര്‍ഷം പെറുവില്‍ നടക്കുന്ന അണ്ടര്‍-17 ലോകകപ്പിലേക്ക് യോഗ്യത നേടാതെ ഇന്ത്യ പുറത്തായി.

മൽസരത്തിന്റെ ഭൂരിഭാഗം സമയവും പന്തു കൈവശംവച്ച കൊറിയയെക്കൊണ്ട് ഗോളടിപ്പിക്കാതിരിക്കുക എന്നതായിരുന്നു ഇന്ത്യൻ തന്ത്രം. ടൂർണമെന്റിൽ ഇതുവരെ 12 ഗോളടിച്ച കൊറിയയെ ആദ്യ പകുതിയിൽ ഇന്ത്യ വിജയകരമായി പ്രതിരോധിച്ചു.ഇന്നലെ ജയിച്ചിരുന്നെങ്കിൽ അടുത്ത വർഷം നടക്കുന്ന അണ്ടർ 17 ലോകകപ്പിനു നേരിട്ടു യോഗ്യത നേടാൻ ഇന്ത്യയ്ക്കു കഴിയുമായിരുന്നു. തോറ്റെങ്കിലും ടൂർണെമെന്റിലെ മികച്ച പ്രകടനത്തിന് ആരാധകരുടെയും ഇന്ത്യൻ ഫുട്ബോൾ ടീം അംഗങ്ങളുടെയും പ്രശംസ ഏറ്റുവാങ്ങിയാണു കോച്ച് ബിബിയാനോ ഫെർണാണ്ടസിന്റെ മടക്കം.

Recent Updates

Related News