• Home
  • Sports
  • റോണോയോ മോഡ്രിച്ചോ സലാഹോ;ആരായിരിക്കും ഫിഫയുടെ മികച്ച താരം?

റോണോയോ മോഡ്രിച്ചോ സലാഹോ;ആരായിരിക്കും ഫിഫയുടെ മികച്ച താരം?

സൂറിച്ച്: ഫിഫയുടെ മികച്ച താരത്തിനായുള്ള അന്തിമ പട്ടികയില്‍ ഇനി അവശഷിക്കുന്നത് മൂന്നുപേര്‍ മാത്രം. യുവേഫയുടെ അന്തിമപ്പട്ടികയില്‍ അവസാന മൂന്ന് പേരായി ഉള്‍പ്പെട്ടിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്കാ മോഡ്രിച്ച്, മുഹമ്മദ് സലാഹ് എന്നിവരാണ് മികച്ച ഫുട്‌ബോളര്‍ക്ക് വേണ്ടി മല്‍സരിക്കുന്നത്.. ഇതില്‍ നിന്ന് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി പുറത്തായി.നേരത്തെ യുവേഫ മികച്ച താരത്തിനുള്ള പുരസ്‌കാരം പുരസ്‌കാരം സ്വന്തമാക്കിയത് മോഡ്രിച്ചായിരുന്നു. ബ്രസീല്‍ താരം റൊണാള്‍ഡോ, ഫാബിയോ കാപ്പെല്ലോ, ഫ്രാങ്ക് ലാംപാര്‍ഡ് എന്നിവരടങ്ങിയ സമിതി ജൂലൈ 24ന് പത്തംഗ പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നിന്ന് നടത്തിയ വോട്ടെടുപ്പിലാണ് മൂന്ന് പേരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്.

പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണ് മെസ്സി അവസാന മൂന്നില്‍ സ്ഥാനം കാണാതെ പോകുന്നത്. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന്റെ ഒരു താരം പോലും അവസാന പട്ടികയില്‍ ഇടംകണ്ടില്ല. ഈ മാസം 24-ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ ജേതാവിനെ പ്രഖ്യാപിക്കും.

റയല്‍ മഡ്രിഡിനെ തുടര്‍ച്ചയായ മൂന്നാം തവണയും ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചതാണ് ക്രിസ്റ്റ്യാനോയെ തുണച്ചത്. റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ മോഡ്രിച്ച് റഷ്യന്‍ ലോകകപ്പിലെ മികച്ചതാരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും നേടി ഫിഫ ബഹുമതിക്ക് അവകാശമുന്നയിക്കുകയായിരുന്നു. നേരത്തേ ക്രിസ്റ്റ്യാനോയെയും സലയെയും മറികടന്ന് മോഡ്രിച്ച് യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

ലിവര്‍പൂളിനായി 44 ഗോള്‍ നേടിയ സല അവരെ ചാമ്പ്യന്‍സ് ലീഗില്‍ റണ്ണേഴ്സപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ലിസ്റ്റില്‍ മൂന്നാമതെത്താന്‍ സലയെ സഹായിച്ചത് ഈ നേട്ടമാണ്.

Recent Updates