• Home
  • Sports
  • ലോക ചെസ‌് ചാമ്പ്യൻഷിപ്പ് കിരീടം മാഗ‌്നസ‌് കാൾസൺ നിലനിർത്തി

ലോക ചെസ‌് ചാമ്പ്യൻഷിപ്പ് കിരീടം മാഗ‌്നസ‌് കാൾസൺ നിലനിർത്തി

ലണ്ടൻ: ലോക ചെസ‌് ചാമ്പ്യൻഷിപ്പ് കിരീടം മാഗ‌്നസ‌് കാൾസൺ നിലനിർത്തി. ടൈബ്രേക്കറിൽ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ കാൾസൺ തോൽപ്പിച്ചു. ഇരുപത്തേഴുകാരനായ കാൾസന്റെ മൂന്നാം ലോക കിരീടമാണിത‌്. 2013ൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ച‌് ചാമ്പ്യനായ കാൾസൺ പിന്നീട‌് ചെസ‌് ലോകം വാഴുകയായിരുന്നു.ടൈബ്രേക്കറിൽ കരുവാനയ‌്ക്ക‌് പിടിച്ചുനിൽക്കാനായില്ല. നാല‌് ഗെയിമായിരുന്നു ടൈബ്രേക്കിൽ. ആദ്യ മൂന്നിലും കാൾസൺ ജയിച്ചു. 12 ഗെയിമുകളും സമനിലയായതോടെയാണ‌് ടൈബ്രേക്കറിലേക്ക‌് ചാമ്പ്യൻഷിപ‌് നീങ്ങിയത‌്. 132 വർഷത്തിനിടയിൽ ആദ്യമായാണ‌് ലോക ചാമ്പ്യൻഷിപ്പിൽ 12 ഗെയിമുകളും സമനിലയിൽ അവസാനിച്ചത‌്. ടൈബ്രേക്കറിൽ കരുവാനയെ കാൾസൺ നിഷ‌്പ്രഭനാക്കി.ആദ്യമായാണ്‌ ഒന്നാം റാങ്കുകാരനും രണ്ടാം റാങ്കുകാരനും തമ്മിൽ ഏറ്റുമുട്ടുന്നത്‌.

Recent Updates