• Home
  • Sports
  • ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടപ്പോരാട്ടത്തിനായി ഇ
indian cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടപ്പോരാട്ടത്തിനായി ഇംഗ്ലണ്ടിലെത്തി

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടപ്പോരാട്ടത്തിനായി ഇംഗ്ലണ്ടിൽ. ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി 25ന് ന്യൂസിലന്‍ഡുമായും 28ന് ബംഗ്ലാദേശുമായും ഇന്ത്യ പരിശീലന മത്സരം കളിക്കും. ലോകകപ്പ് പിടിക്കുന്നതിനായി ഏറ്റവും മികച്ച ടീമിനെയാണ് ടീമിലുള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രവി ശാസ്ത്രി പറഞ്ഞു. എല്ലാ നിലക്കും ടീം തയ്യാറാണെന്നും കിരീടം കൊണ്ടേ ടീം നാട്ടിലേക്ക് മടങ്ങൂ എന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പ്രതികരിച്ചു. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരേ ഹാംപ്ഷയര്‍ ബൗളിലാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Recent Updates