ജാദവ്പുര്‍ യൂനിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് സച്ചിന്‍ നിരസിച്ചു
കൊല്‍ക്കത്ത: ജാദവ്പുര്‍ യൂനിവേഴ്‌സിറ്റിയുടെ 63-ാം വാര്‍ഷിക ചടങ്ങിന്റെ ഭാഗമായി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിഞ് നൽകാഞ്ഞിരുന്ന ഡോക്ടറേറ്റ് ബഹുമതി അദ്ദേഹം നിരസിച്ചു. ധാര്‍മിക കാരണങ്ങളാല്‍ ഡോക്ടറേറ്റ് വാങ്ങില്ലെന്ന് ഇ-മെയിലിലൂടെ സച്ചിന്‍ അറിയിച്ചതായി യൂനിവേഴ്‌സിറ്റി വി.സി സുരജ്ഞന്‍ ദാസ് പറഞ്ഞു.ഇതു സ്വീകരിക്കുന്നത് ധാര്‍മികപരമായി തെറ്റാണെന്നു തോന്നിയതു കൊണ്ടാണ് സച്ചിന്‍ നിരസിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരു യൂനിവേഴ്‌സിറ്റി നല്‍കുന്ന ഓണററി ഡോക്ടറേറ്റും താന്‍ സ്വീകരിക്കാറില്ലെന്നും നേരത്തെ ഓക്‌സഫഡ് യൂനിവേഴ്സ്റ്റിയുടേത് അടക്കം നിരസിച്ചതാണെന്നും സച്ചിന്‍ വ്യക്തമാക്കി.