• Home
  • News
  • പതിനെട്ടാം പടിയിൽ മമ്മൂക്കയ്ക്കൊപ്പം പൃഥ്വിയും ഉണ്ണിമുകുന്ദനും
pathinettam padi

പതിനെട്ടാം പടിയിൽ മമ്മൂക്കയ്ക്കൊപ്പം പൃഥ്വിയും ഉണ്ണിമുകുന്ദനും

മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. മധുരരാജയുടെ വിജയത്തിന് പിന്നാലെയാണ് പതിനെട്ടാം പടിയും എത്തുന്നത് പതിനെട്ടാം പടിയില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. ര്മമ്മൂക്ക ഇതുവരെ ചെയ്യാത്ത തരത്തിലുളള ഒരു കഥാപാത്രമായിരിക്കും സിനിമയിലേതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് പതിനെട്ടാം പടി എടുക്കുന്നത്. അതിജീവനത്തിന്റെ കഥയാണ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രമെന്നും അറിയുന്നു മമ്മൂക്ക പ്രാധാന്യമുളള ഒരു കഥാപാത്രമായിട്ട് എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വി പതിനെട്ടാം പടിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം അതിഥി വേഷത്തിലാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നതെന്ന് അറിയുന്നു, ലൂസിഫറിന്റെ തിരക്കുകള്‍ക്ക് ശേഷമാണ് പൃഥ്വിരാജ് പുതിയ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നത്.

ഇപ്പോഴിതാ പൃഥ്വിക്ക് പിന്നാലെ ഉണ്ണി മുകുന്ദനും പതിനെട്ടാം പടിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. പതിനെട്ടാം പടിയുടെ സെറ്റില്‍ പൃഥ്വിയും ഉണ്ണി മുകുന്ദനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പുറത്തിറങ്ങിയിരുന്നു. സിനിമയുടെ നിര്‍മ്മാതാക്കളായ ആഗസ്റ്റ് സിനിമാസിന്‌റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രം പുറത്തുവന്നത്