• Home
  • News
  • ഒരു യമണ്ടൻ പ്രേമകഥ എത്തുന്നത് വ്യത്യസ്ത വേഷത്തിലെന്ന് ഡിക്യു
oru yamandan premakadha

ഒരു യമണ്ടൻ പ്രേമകഥ എത്തുന്നത് വ്യത്യസ്ത വേഷത്തിലെന്ന് ഡിക്യു

ഒരിടവേളക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ചിത്രത്തൽ തന്റെ ചിത്രങ്ങളെ പറ്റി ട്രോളൻമാർ പറയും പോലെ, ഇത്തവണ താൻ ബാഗും തൂക്കി വീട് വിട്ട് പോകുന്നില്ലെന്നാണ് താരം രസകരമായി പറഞ്ഞിരിക്കുന്നത്. നവാഗതനായ ബിസി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 25നാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത് ദുബെെയിലായിരുന്നു.

അർബൻ എലെെറ്റായല്ല ചിത്രത്തിൽ താൻ വരുന്നതെന്ന് പറഞ്ഞ ഡിക്യു, മുൻ ചിത്രങ്ങളെ പോലെ ബാഗും തൂക്കി എങ്ങോട്ടും പോകുന്നില്ലെന്നും, വീട്ടുകാരുമായി ഉടക്കി നാടുവിടുന്നില്ലെന്നും പറഞ്ഞു. തനിക്കിഷ്ടപ്പെട്ട കഥാപാത്രമാണ് സിനിമയിലെന്നും താരം പറഞ്ഞു. ഹിറ്റ് കൂട്ടുകെട്ടായ വിഷ്ണു ഉണ്ണികൃഷൻ-ബിബിൻ ജോർജ് തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് നാദിർഷാ ആണ്. ഡിക്യുവിനൊപ്പം, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, സൗബിൻ ഷാഹിർ, സുനിൽ സുഗത, സംയുക്ത മേനോൻ എന്നിങ്ങനെ വൻ താരനിര തന്നെയുണ്ട്.