• Home
  • News
  • വൈറസിൽ ഫഹദിനെ മിസ് ചെയ്യുന്നുവെന്ന് റീമ
fahadh rima

വൈറസിൽ ഫഹദിനെ മിസ് ചെയ്യുന്നുവെന്ന് റീമ

നിപ്പ വൈറസിന്റെ പശ്ചാത്തലത്തിൽ ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറസ്. റിമ കല്ലിങ്കലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ യുവ താരനിരയിലെ ഒട്ടുമിക്ക നടന്‍മാരും അണി നിരക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനെ മിസ് ചെയ്യുന്നുവെന്ന് റിമ കല്ലിങ്കല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് റിമ വൈറസിനെക്കുറിച്ചും ഫഹദ് ഫാസിലിനെക്കുറിച്ച് പറഞ്ഞത്.

ഫഹദ് ഫാസിലിനെയും വൈറസ് ടീം ആദ്യം ആലോചിച്ചിരുന്നു. ഫഹദിലെ നടനു വേണ്ടി ഒരു രംഗം തന്നെ മുമ്പ് പ്ലാന്‍ ചെയ്തതായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. അതിരന്‍ എന്ന സിനിമയുടെ തിരക്കുകള്‍ മൂലമാണ് ഫഹദ് വൈറസിന്റെ ഭാഗമാകാന്‍ കഴിയാതെ പോയത്. റിമ കല്ലിങ്കല്‍ പറഞ്ഞു.