• Home
  • News
  • മിയയുടെ ചാറ്റ് വൈറൽ
mia george

മിയയുടെ ചാറ്റ് വൈറൽ

‘കാസ്റ്റിംഗ് എന്ന പേരിൽ ചാറ്റ് ചെയ്യുന്നവർക്ക് കൃത്യമായ മറുപടി. മറുപടി നൽകുന്നത് സിനിമാതാരം മിയയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നും. ഒട്ടേറെപേരാണ് ഈ ചാറ്റിൽ വീണുപോകുന്നത്. എന്നാൽ ഈ മറുപടി തരുന്നത് താനല്ലെന്നും തന്റെ പേരിൽ ആരോ തുടങ്ങിയ വ്യാജ അക്കൗണ്ടാണ് ഇതെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മിയ.മിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും സിനിമയിലേയ്ക്ക് താരങ്ങളെ ക്ഷണിക്കുന്നുവെന്നുമുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നടിയുടെ ചിത്രം ഉപയോഗിച്ചുളള മിയ മിയ എന്ന അക്കൗണ്ടിൽ നിന്നായിരുന്നു പ്രചരണം. മിയാ ജോര്‍ജ് ആണ് താനെന്നും പുതുമുഖങ്ങളെ വച്ചാണ് സിനിമയെടുക്കുന്നതെന്നും താൽപര്യമുണ്ടെങ്കില്‍ നമ്പര്‍ തരൂവെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശങ്ങള്‍