• Home
  • News
  • ലോക്സഭാ ഇലെക്ഷൻ ഫലം ആശങ്കപ്പെടുത്തുന്നത്: വിനായകൻ
vinayakan

ലോക്സഭാ ഇലെക്ഷൻ ഫലം ആശങ്കപ്പെടുത്തുന്നത്: വിനായകൻ

കൊച്ചി ; കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ആശങ്കയുണ്ടാക്കുന്നതെന്ന്‌ നടൻ വിനായകൻ. ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത ഏറ്റെടുക്കാത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനായകൻ തന്റെ നിലപാട് വ്യക്തമാക്കിയത്.താനൊരു ഇടതുപക്ഷ സഹയാത്രികനാണ് അതുകൊണ്ട് തന്നെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതാണ്. ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ രാഷ്ട്രീയം തൊഴിലാക്കാൻ തലപര്യമില്ലെന്നും വിനായകന്‍ പറഞ്ഞു.