• Home
  • News
  • അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയിലെ ആദ്യ ഗാനം പുറത്തിറങ്ങി
luca

അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ടൊവിനോ തോമസ്, അഹാന കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരേ കണ്ണാല്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് നന്ദ ഗോപന്‍, അഞ്ജു ജോസഫ്, നീതു, സൂരജ് എസ് കുറുപ്പ്, എന്നിവര്‍ ചേര്‍ന്നാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് സൂരജ് എസ് കുറുപ്പാണ്. കലാകാരനായ ലൂക്ക എന്ന ടൈറ്റില്‍ റോളിലാണ് ടൊവിനോ എത്തുന്നത്. അഹാനയാണ് നായിക. ചിത്രത്തിന്‍റെ സംവിധായകനായ അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. നിമിഷ് രവി ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിങും നിര്‍വഹിച്ചു. സെഞ്ചുറി ഫിലിംസാണ് ചിത്രം തിയേറ്ററകളിലെത്തിക്കുക. ജൂണ്‍ 28നാണ് റിലീസ്.