• Home
  • News
  • കേരളത്തിന് നിങ്ങളുടെ സഹായം വേണം; അവാർഡ് വേദിയിൽ പൃഥ്വിരാജ്
prtivaraj

കേരളത്തിന് നിങ്ങളുടെ സഹായം വേണം; അവാർഡ് വേദിയിൽ പൃഥ്വിരാജ്

ഖത്തർ:പ്രളയ ദുരന്തത്തിൽ അകപ്പെട്ടുപോയ കേരളത്തിലെ ആളുകൾക്കായി സഹായം അഭ്യർഥിച്ച് പൃഥ്വിരാജ്. ഖത്തറിൽ വെച്ചു നടന്ന സൈമ അവാർഡ്ദാന ചടങ്ങിലാണ് താരം കേരളത്തിനായി സഹായം അഭ്യർഥിച്ചത്. പുരസ്കാരം വാങ്ങാനെത്തിയ താരം കേരളം കടന്നു പോകുന്ന ദുരിതത്തെ കുറിച്ചാണ് സംസാരിച്ചത്.രണ്ട് ലക്ഷത്തോളം പേരാണ് നാളെ എന്താണ് എന്നറിയാതെ ദുരിതാശ്വാസ ക്യാംപുകളിൽ ഉള്ളത്.നിങ്ങളാൽ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാൻ അഭ്യർഥിക്കുകയാണ്. മലയാള സിനിമ കൈകോർത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അത് കൊണ്ട് മതിയാവില്ല. സഹായിക്കുന്നത് സംബന്ധിച്ച സംശയങ്ങൾ ഉള്ളവർക്ക് ലാലേട്ടന്റെയോ, തന്റെയോ, ടൊവീനോയുടെയോ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിച്ചാൽ മതിയാകും. ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കൂടെ'യിലെ അഭിനയത്തിനായിരുന്നു മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം പൃഥ്വിക്ക് ലഭിച്ചത്. പ്രളയദുരിതത്തിലായ വയനാട് തിരുനെല്ലിയിലേക്ക് ഒരു ലോറി നിറയെ സാധനങ്ങൾ അൻപൊടു കൊച്ചി വഴി താരം നേരത്തേ കൈമാറിയിരുന്നു.