• Home
  • News
  • നടൻ വി​ശാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു

നടൻ വി​ശാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു

ചെ​ന്നൈ: ത​മി​ഴ്നാ​ട് ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റും ന​ട​നു​മാ​യ വി​ശാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് ഓ​ഫീ​സി​നു മു​ന്നി​ലെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​നി​ന്ന് വി​ശാ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൗ​ണ്‍​സി​ലി​ലെ ഒ​രു വി​ഭാ​ഗം ഓ​ഫീ​സ് പൂ​ട്ടി​യി​ട്ട് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. എന്നാൽ പ്ര​തി​ഷേ​ധം മ​റി​ക​ട​ന്ന് ഓ​ഫീ​സി​ന​ക​ത്ത് പ്ര​വേ​ശി​ക്കാ​ൻ വി​ശാ​ൽ ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. അ​സോ​സി​യേ​ഷ​ന്‍റെ പ​ണം വിശാൽ ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നും ത​മി​ഴ് റോ​ക്കേ​ഴ്സു​മാ​യി അദ്ദേഹത്തിന് ഇ​ട​പാ​ടു​ണ്ടെ​ന്നു​മാ​ണ് ഒ​രു വി​ഭാ​ഗം അം​ഗ​ങ്ങ​ൾ ആ​രോ​പിക്കുന്നത്.