• Home
  • News
  • വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ദുല്‍ഖറിനെതിരെ വ

വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ദുല്‍ഖറിനെതിരെ വിമര്‍ശനം

വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ദുല്‍ഖറിനെതിരെ വിമര്‍ശനം. ഹണി എന്ന് പേരുള്ള തന്റെ വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രമാണ് ദുല്‍ഖര്‍ പങ്കുവെച്ചത്.അറിയാവുന്നവര്‍ക്ക് മനസിലാവും ഇത് എത്ര വലിയ കാര്യമാണെന്ന്. ചെറുപ്പത്തില്‍ നായകളെ കാണുന്നത് തന്നെ പേടിയായിരുന്നു. പക്ഷേ ഹണിയാണ് എന്നെ മാറ്റിയത്. സന്തോഷവതിയായ സുന്ദരിയായ കൂട്ടുകാരിയാണിവള്‍'- ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.എന്നാല്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേര്‍ ദുല്‍ഖറിനെതിരെ വിമര്‍ശനവുമായി വന്നു. 'മതവിശ്വാസം തള്ളികളഞ്ഞ് ജീവിക്കരുത്, പട്ടി ഹറാമാണ് ഏഴുതവണ കുളിക്കണം തുടങ്ങിയ പരാമര്‍ശവുമായി നിരവധി പേര്‍ രംഗത്തെത്തി.ഇസ്ലലാം മതത്തിന്റെ രീതികള്‍ പിന്തുടരണമെന്ന് ഉപദേശിക്കാനും ചിലര്‍ മറന്നില്ല. ദുല്‍ഖറിനെ പിന്തുണച്ചു കൊണ്ടും നിരവധി പേര്‍ കമന്റ് ചെയ്തിരുന്നു.