• Home
  • News
  • ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ രാ​ജ്കു​മാ​ര്‍ ഹി​രാ​നി​യും മീ​ടു വി​വാ​ദ

ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ രാ​ജ്കു​മാ​ര്‍ ഹി​രാ​നി​യും മീ​ടു വി​വാ​ദ​ത്തി​ൽ.

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ രാ​ജ്കു​മാ​ര്‍ ഹി​രാ​നി​യും മീ​ടു വി​വാ​ദ​ത്തി​ൽ. മു​ന്നാ​ബാ​യ് എം​ബി​ബി​എ​സ് സീ​രീ​സ്, പി​കെ, സ​ഞ്ജു തു​ട​ങ്ങി ഹി​റ്റ് സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​യ രാ​ജ്കു​മാ​ർ പീ​ഡി​പ്പി​ച്ച​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. സ​ഞ്ജു​വി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ ആ​റ് മാ​സ​ത്തോ​ളം ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് രാ​ജ്കു​മാ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.സി​നി​മ​യു​ടെ നി​ര്‍​മ്മാ​താ​ക്ക​ളാ​യ വി​തു വി​നോ​ദ് ചോ​പ്ര, ഭാ​ര്യ അ​നു​പ​മ ചോ​പ്ര, സ​ഹോ​ദ​രി ഷെ​ല്ലി ചോ​പ്ര, തി​ര​ക്ക​ഥാ​കൃ​ത്ത് അ​ബി​ജാ​ത് ജോ​ഷി എ​ന്നി​വ​ര്‍​ക്കെ​ഴു​തി​യ മെ​യി​ല്‍ സ​ന്ദേ​ശ​ത്തി​ലാ​ണ് രാ​ജ്കു​മാ​ര്‍ ത​ന്നെ പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി അ​റി​യി​ച്ച​ത്. ആ​ദ്യം ലൈം​ഗി​ക​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തു​ക​യും പി​ന്നീ​ട് പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. ത​ന്‍റെ ശ​രീ​ര​വും മ​ന​സും ഹൃ​ദ​യ​വും അ​ന്ന് മു​ത​ല്‍ ആ​റ് മാ​സം പീ​ഡി​ക്ക​പ്പെ​ട്ടു. ക്രൂ​ര മാ​ന​സി​ക പീ​ഡ​ന​ങ്ങ​ള്‍​ക്ക് ഇ​ര​യാ​വേ​ണ്ടി വ​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. ജോ​ലി​ക്ക് പ്ര​ശ്നം വ​ര​രു​തെ​ന്ന​ത് കൊ​ണ്ടാ​ണ് പു​റ​ത്ത് പ​റ​യാ​തി​രു​ന്ന​തെ​ന്നും ഹ​ഫ്പോ​സ്റ്റി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ യു​വ​തി പ​റ​ഞ്ഞു. അ​ഭി​ഭാ​ഷ​ക​ൻ ആ​ന​ന്ദ് ദേ​ശാ​യി​യി​ലൂ​ടെ ആ​രോ​പ​ണ​ങ്ങ​ളെ​യെ​ല്ലാം രാ​ജ്കു​മാ​ര്‍ ഹി​രാ​നി നി​ഷേ​ധി​ച്ചു. ഇ​രു​വ​രും ത​മ്മി​ല്‍ തൊ​ഴി​ല്‍​പ​ര​മാ​യ ആ​ശ​യ​കൈ​മാ​റ്റ​ങ്ങ​ളാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ഇ​രു​വ​ര്‍​ക്കി​ട​യി​ല്‍ ന​ട​ത്തി​യ ആ​ശ​യ കൈ​മാ​റ്റ​ത്തി​ന്‍റെ തെ​ളി​വു​ക​ള്‍ അ​ഭി​ഭാ​ഷ​ക​ൻ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.