• Home
  • News
  • ഖത്തർ: തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിൽ മികച്ച മാതൃകയെന്ന് അന്താരാഷ്ട്ര തൊഴിലാള

ഖത്തർ: തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിൽ മികച്ച മാതൃകയെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടന

ദോഹ: തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഖത്തർ ലോകത്തിന് മാതൃകയാണെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടന അഭിപ്രായപ്പെട്ടു.തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ ഒരു വർഷത്തിനകം ഖത്തർ ഭരണകൂടം നടത്തിയ ശ്രമങ്ങൾ വലുതാണെന്ന് ലോക തൊഴിലാളി സംഘടന (ഐ.എൽ.ഒ) യുടെ ദോഹ പ്രൊജക്ട് ഓഫീസ് മേധാവി ഹ്യുട്ടൻ ഹോമൗപോർ പറഞ്ഞു. ഖത്തർ ട്രിബ്യൂണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തെഴിലാളികൾക്ക് മിനിമം വേതന വ്യവസ്ഥ നടപ്പാക്കാൻ ഭരണകാര്യവകുപ്പ്, തൊഴിൽ - സാമൂഹ്യ ക്ഷേമ മന്ത്രാലയം,മറ്റ് അനുബന്ധ വകുപ്പുകൾ എന്നിവയുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണെന്നും ഖത്തർ ഭരണകൂടം ഇതിന് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടനിൽ അടുത്തിടെ നടന്ന അന്താരാഷ്ട്ര തൊഴിലാളി യൂണിയൻ കോൺഫെഡറേഷൻ സമ്മേളനത്തിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, യുകെ, അയർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഖത്തറുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു.

<തൊഴിലാളികൾക്ക് ഖത്തർ ഭരണകൂടം നൽകുന്ന പരിഗണന അഭിനന്ദനർഹമാണെന്നും ഇക്കാര്യത്തിൽ മേഖലയിലെ മികച്ച മാതൃകയാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു. 2022ൽ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പ് രാജ്യത്തിൻറെ വളർച്ചയുടെ നാഴികക്കല്ലാണെന്നും അതുകൊണ്ടു തന്നെ തൊഴിലാളികളുടെ കാര്യത്തിൽ ഏറ്റവും മികച്ച സമീപനം മാത്രമാണ് ഖത്തറിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും ഹ്യുട്ടൻ ഹോമൗപോർ കൂട്ടിച്ചേർത്തു.

Related News