• Home
  • News
  • പൊതുമാപ്പ്: പാസ്പോർട്ട് ഇല്ലാത്തവർ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ക്ലിയറൻസ് സർട്ടിഫ

പൊതുമാപ്പ്: പാസ്പോർട്ട് ഇല്ലാത്തവർ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങണം

ദുബായ് ∙ പാസ്പോർട്ട് ഇല്ലാത്തവർ ആദ്യം അതതു പൊലീസ് സ്റ്റേഷനുകളിൽ പോയി ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് കോൺസുലേറ്റ് ഹെൽപ് ഡെസ്കിൽ നിന്നറിയിച്ചു. തുടർന്ന് അവർ ബിഎൽഎസ് കേന്ദ്രങ്ങളിൽ പോയി തുടർ നടപടിക്രമങ്ങൾക്കുശേഷം വേണം പൊതുമാപ്പ് കേന്ദ്രത്തിൽ എത്തേണ്ടത്.

പത്തു ദിവസത്തിനു ശേഷമുള്ള വിമാനടിക്കറ്റും കരുതണം. കമ്പനികളുമായി കേസുള്ളവർ ആദ്യം തഹസിൽ കേന്ദ്രത്തിൽ പോയി വർക്ക് പെർമിറ്റ് റദ്ദാക്കണമെന്നും അറിയിച്ചു. പൊലീസ് സ്റ്റേഷനുകളിലെ കാലതാമസവും മറ്റ് ആശയക്കുഴപ്പവും ഒഴിവാക്കാൻ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ കഴിയുമെന്ന് യുഎഇ അധികൃതർ അറിയിച്ചതായും വെളിപ്പെടുത്തി.

Related News