• Home
  • News
  • ദുബായ്; ഇന്ത്യൻ സഞ്ചാരികളുടെ പ്രിയനഗരം

ദുബായ്; ഇന്ത്യൻ സഞ്ചാരികളുടെ പ്രിയനഗരം

ദുബായ്∙ ഈ വർഷം ആദ്യപകുതി പിന്നിട്ടപ്പോൾ വിവിധ രാജ്യക്കാരെ ബഹുദൂരം പിന്നിലാക്കി ദുബായിലെത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന. ദുബായിലെത്തിയതു പത്തുലക്ഷത്തിലേറെ ഇന്ത്യക്കാർ. അഴകും അടുപ്പവും ആത്മബന്ധവും കുതിപ്പേകുന്ന ദുബായ്-ഇന്ത്യ വിനോദസഞ്ചാര മേഖലയിൽ പുതിയ പദ്ധതികൾക്കും തുടക്കമാകുകയാണ്.

പെട്ടെന്നു മടങ്ങുന്ന സന്ദർശകരുടെ എണ്ണം കുറയുന്നുവെന്നതും ശ്രദ്ധേയം. ഏതാനും ദിവസങ്ങൾ തങ്ങി യുഎഇയിലെ മൊത്തം വിനോദസഞ്ചാരമേഖലകൾ സന്ദർശിച്ചാണു മടക്കം. ചൂടുകാലാവസ്ഥ സന്ദർശകരുടെ എണ്ണം കുറയ്ക്കുന്നില്ലെന്നതും ശ്രദ്ധേയം.  ഇത്തവണ സീസണു തുടക്കമാകുമ്പോൾ സന്ദർശകരുടെ എണ്ണം കുതിച്ചുയരുമെന്നാണു ദുബായ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ. സന്ദർശകരുടെ എണ്ണത്തിൽ സൗദിയും യുകെയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ചൈനയാണു നാലാം സ്ഥാനത്ത്.

ആറുമാസത്തിനിടെ ദുബായ് സന്ദർശിച്ച മൊത്തം വിനോദസഞ്ചാരികളുടെ എണ്ണം 81 ലക്ഷം ആയി ഉയർന്നു. യുഎഇയുമായി ഏറ്റവും കൂടുതൽ വ്യാപാരബന്ധമുള്ള രാജ്യം ചൈനയാണെങ്കിലും ചൈനീസ് സഞ്ചാരികൾ ഈ കാലയളവിൽ 4.53 ലക്ഷം മാത്രം. കഴിഞ്ഞവർഷം 21 ലക്ഷം ഇന്ത്യക്കാർ ദുബായിൽ എത്തിയതായാണു കണക്ക്.  ഒറ്റവർഷംകൊണ്ട് 20 ലക്ഷത്തിലേറെ സന്ദർശകർ ഒരു രാജ്യത്തുനിന്നെത്തിയതിൽ റെക്കോർഡ് ആണിത്.
    

ആകർഷിക്കാൻ ഇളവുകൾ

സന്ദർശകരെ ആകർഷിക്കാൻ കൂടുതൽ ഇളവുകൾ യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളിൽനിന്നു മൂല്യവർധിത നികുതി (വാറ്റ്)യായി ഈടാക്കുന്ന തുക തിരികെ നൽകുന്നത് ഇതിൽ പ്രധാനമാണ്. ഈ വർഷം അവസാനപാദത്തോടെ ഇതിനു തുടക്കമാകും. നിശ്ചിത ഔട്‌ലെറ്റുകളിൽനിന്നു തുക  കൈപ്പറ്റാനാണു സംവിധാനമൊരുക്കുക. ഇതിനായി വിവിധ റീട്ടെയ്ൽ ഔട്‌ലെറ്റുകളുടെ ശൃംഖല സജ്ജമാക്കും.

സ്വർണാഭരണങ്ങളും ഇലക്ട്രോണിക് ഉൽപന്നങ്ങളും മറ്റും വാങ്ങുന്ന സന്ദർശകർക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. മറ്റു രാജ്യങ്ങളിലേതുപോലെ വിമാനത്താവളങ്ങളിൽ  കൗണ്ടറുകൾ ആരംഭിക്കുക, കച്ചവടകന്ദ്രങ്ങളിലെ ഔട്‌ലെറ്റുകളിൽ പാസ്പോർട്ടും മറ്റു യാത്രാരേഖകളും കാണിച്ചു പണം കൈപ്പറ്റാൻ അവസരമൊരുക്കുക എന്നിവയ്ക്കാണു സാധ്യത. യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ഷോപ്പിങ്ങിനായി ദുബായിൽ ഇറങ്ങാറുണ്ട്. ലോകത്തിലെ ഏതുൽപന്നവും വാങ്ങാൻ കഴിയുമെന്നതാണ് ഏവരെയും ആകർഷിക്കുന്നത്.
 

ദുബായ്, അരികത്തെ അഴക്

കുറഞ്ഞദൂരവും സുരക്ഷിതത്വവും  കേരളത്തിലെ ഉൾപ്പെടെ ലോകത്തിലെ ഏതു ഭക്ഷണവും തനിമയോടെ കിട്ടുമെന്നതും ഇന്ത്യക്കാരെ ദുബായിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. മറ്റേതു രാജ്യത്തെക്കാളും ബന്ധുക്കളും സുഹൃത്തുക്കളും യുഎഇയിലുണ്ടെന്നതും അനുകൂലഘടകമാണ്. കൂടുതൽ ഇന്ത്യക്കാരെ ആകർഷിക്കാൻ ദുബായ് ടൂറിസം (ദുബായ് ഡിപാർട്മെന്റ് ഓഫ് ടൂറിസം ആൻഡ് കൊമേഴ്സ് മാർക്കറ്റിങ്)  വിവിധ പാക്കേജുകൾക്കു രൂപംനൽകിവരികയാണ്. ദുബായിലെ പ്രധാന ടൂറിസം-ഉ

ഇന്ത്യയിൽ നടക്കുന്ന ടൂറിസം മേളകളിൽ  ദുബായ് ടൂറിസം സാന്നിധ്യം വർധിപ്പിക്കും.ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ, ദുബായ് ഫുഡ് ഫെസ്റ്റിവൽ, ദുബായ് സമ്മർ സർപ്രൈസസ്, മർമൂം ഒട്ടകയോട്ട മൽസരം, ഹത്ത പൈതൃക ഗ്രാമം, ക്രൂസ് ടൂറിസം, ഇക്കോ ടൂറിസം, ദുബായ് സഫാരി, ദുബായ് ഫ്രെയിം  തുടങ്ങിയവയെക്കുറിച്ചു കൂടുതൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.ഏതു രാജ്യക്കാരെയും ആകർഷിക്കുന്ന ടൂറിസം അനുഭവമാണു ദുബായ് ഒരുക്കുന്നതെന്നു ദുബായ് ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി പറഞ്ഞു.

ല്ലാസ കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വ്യാപക പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.

Related News