• Home
  • News
  • സൗദി :വിദേശതൊഴിലാളികൾ വാടകക്കരാർ രജിസ്റ്റർ ചെയ്യണമെന്ന് പാർപ്പിടകാര്യ മന്ത്രാലയo

സൗദി :വിദേശതൊഴിലാളികൾ വാടകക്കരാർ രജിസ്റ്റർ ചെയ്യണമെന്ന് പാർപ്പിടകാര്യ മന്ത്രാലയo

റിയാദ്:സൗദി ഇഖാമ പുതുക്കാൻ വാടക ക്കരാറും രജിസ്റ്റർ ചെയ്യണമെന്ന് പാർപ്പിടകാര്യ മന്ത്രാലയo. സൗദി അറേബ്യയിൽ വിദേശതൊഴിലാളികൾക്ക് താമസാനുമതിരേഖ പുതുക്കുന്നതിന് പാർപ്പിടകാര്യ മന്ത്രാലയത്തിൽ വാടകക്കരാർ രജിസ്റ്റർ ചെയ്യണമെന്ന് വ്യവസ്ഥ അടുത്തമാസം പ്രാബല്യത്തിൽവരും.

ഒന്നിലധികം താമസക്കാർ ഒരു ഫ്ളാറ്റിൽ താമസിക്കുന്നതിനുള്ള അനുമതിക്ക് താമസക്കാരുടെ വിവരങ്ങൾ വാടകക്കരാറിൽ രേഖപ്പെടുത്തണമെന്നും പാർപ്പിടകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ വർക്ക്‌ പെർമിറ്റ്, ഇഖാമ എന്നിവ പുതുക്കുന്നതിന് പാർപ്പിടകാര്യ മന്ത്രാലയത്തിന്റെ ഇജാർ നെറ്റ്‌വർക്കിൽ വാടകക്കരാർ രജിസ്റ്റർ ചെയ്യണം. ഇങ്ങനെ രജിസ്റ്റർ ചെയ്യാത്തവരുടെ ഇഖാമ പുതുക്കി നൽകില്ല. സൗദിയിൽ ഒരേ ഫ്ളാറ്റിൽ വ്യത്യസ്ത തൊഴിലുടമകളുടെ കീഴിൽ ജോലി ചെയ്യുന്നവർ താമസിക്കുന്നത് പതിവാണ്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പ്രത്യേകം താമസകേന്ദ്രം കണ്ടെത്തി വാടകക്കരാർ രജിസ്റ്റർ ചെയ്യേണ്ടിവരുമെന്ന് പ്രവാസികൾക്കിടയിൽ ആശങ്ക പടർന്നിരുന്നു. എന്നാൽ പാർപ്പിടകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം വന്നത് പ്രവാസികൾക്ക് ആശ്വാസമാണ്.

കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി ഉടമകളുടെ ബാധ്യതയാണ്. ഇതിന് വിസമ്മതിക്കുന്ന ഉടമകൾക്കെതിരേ നിയമനടപടി സ്വീകരിക്കാൻ വാടകക്കാരന് അവകാശമുണ്ട്. വാടകക്കാരനും കെട്ടിടയുടമയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് നിയമ, നിർദേശങ്ങളും പാർപ്പിടകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.

Related News