• Home
  • News
  • ബഹ്‌റൈൻ :പൗരത്വം തിരിച്ചു നൽകണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ

ബഹ്‌റൈൻ :പൗരത്വം തിരിച്ചു നൽകണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ

ജനീവ: 2012 മുതൽ ബഹ്‌റൈനിൽ ഭരണകൂടം പൗരത്വം റദ്ധാക്കിയ എഴുനൂറോളം പേർക്ക് ഉടൻ പൗരത്വം തിരിച്ചു നൽകണമെന്ന് അന്താരാഷ്ര മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു. ഭരണകൂടത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് 2012 മുതൽ 718 സ്വദേശികളുടെ പൗരത്വ രേഖകൾ റദ്ധാക്കി കൊണ്ടുള്ള അറിയിപ്പ് ബഹ്‌റൈൻ നൽകുന്നത്. 2018 ൽ മാത്രം ഇരുനൂറോളം പേർക്കാണ് സർക്കാർ ഇത്തരത്തിൽ പൗരത്വം റദ്ധാക്കി കൊണ്ടുള്ള ഉത്തരവ് നൽകിയത്.

വ്യക്തികളുടെ പൗരത്വം റദ്ദ് ചെയുന്നത് സാമൂഹിക ഭ്രഷ്ടിനു കാരണമാകുമെന്നും ഇത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കു കാരണമാകുമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ കമീഷൻ പശ്ചിമേഷ്യൻ മേഖല കൺവീനർ എറിക് ഗോൾഡ്‌സ്റ്റീൻ ചൂണ്ടിക്കാട്ടി .

Related News

Recent Updates