• Home
  • News
  • മലയാളി നവവരന്‍ അല്‍ അയിനില്‍ ഷോക്കേറ്റ് മരിച്ചു

മലയാളി നവവരന്‍ അല്‍ അയിനില്‍ ഷോക്കേറ്റ് മരിച്ചു

അല്‍ അയിന്‍: വിവാഹം കഴിഞ്ഞ് നാല് ദിവസം മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി യുവാവ് അല്‍ അയിനില്‍ വൈദ്യൂതാഘാതമേറ്റ് മരിച്ചു. കോട്ടക്കല്‍ പുത്തനത്താണി അതിരുമട ചക്കാലക്കുന്ന് വീട്ടില്‍ അബ്ദുല്‍ റഹിമാന്‍ -റുഖിയ ദമ്പതികളുടെ മകന്‍ മുഹമ്മദലി (26) ആണ് മരിച്ചത്. ഡ്രൈവറായി ജോലി നോക്കുന്ന മുഹമ്മദലി കുളിമുറിയില്‍ നിന്നും കുളികഴിഞ്ഞ് ഇറങ്ങാത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ വാതില്‍ തള്ളിത്തുറന്നപ്പോള്‍ മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. വൈദ്യൂതാഘാതമേറ്റാണ് മരണമെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ജിമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ട് പോയി ഖബറടക്കും.

Related News