• Home
  • News
  • കുവൈത്ത്: തൊഴിൽ മന്ത്രി ഇന്ത്യയുൾപ്പെടെ നാലു ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കും

കുവൈത്ത്: തൊഴിൽ മന്ത്രി ഇന്ത്യയുൾപ്പെടെ നാലു ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കും

കുവൈത്ത് സിറ്റി : കുവൈത്ത് തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് ഓഗസ്റ്റ് അവസാനം ഇന്ത്യ സന്ദർശിക്കുന്നു. മന്ത്രി തന്നെയാണ് ഇതു സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.

ഗാർഹികതൊഴിലാളി റിക്രൂട്ട്മെന്റ് സംബന്ധിച്ച തുടർചർച്ചകൾ പൂർത്തിയാക്കി കരാറിൽ ഒപ്പുവെക്കുകയാണ് ലക്ഷ്യം. ഗാർഹിക തൊഴിലാളികൾക്കു നൽകേണ്ട ശമ്പളത്തെ കൂടാതെ മറ്റു അനുകൂല്യങ്ങളെക്കുറിച്ചും ഓരോ രാജ്യത്തെയും അധികൃതരുമായി വിശദമായ ചർച്ചകൾക്ക്ശേഷം കരാറിൽ വ്യവസ്ഥ ചെയ്യും. കുവൈത്തിലെ മോറോക്കാൻ എംബസിയിൽ നടന്ന 19-ാമത് വാർഷികപരിപാടിയിൽ പങ്കെടുത്തശേക്ഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു തൊഴിൽ മന്ത്രി.

നിലവിൽ ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ നിയമങ്ങളുടെ പരിരക്ഷ ലഭിക്കുന്നില്ല. രാജ്യത്തെ സ്വദേശി ജനസംഖ്യയുടെ പകുതിയോളം വരുന്ന ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ നിയമത്തിന്‍റെ സഹായം ലഭിക്കാത്തതിനെ അന്താരാഷ്ട്ര തൊഴിൽ സംഘടനകളും മനുഷ്യാവകാശ സംഘടനകളും ശക്തമായാണ് എതിർക്കുന്നത്. ആഭ്യന്തര വകുപ്പിൽ നിന്നും ഗാർഹിക തൊഴിലാളികളുടെ വിഷയം കൈകാര്യം ചെയ്യുവാൻ തൊഴിൽ വകുപ്പിനെ ചുമതലപ്പെടുത്തുവാൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും ഒദ്യോഗിക സ്ഥിരീകരണം ഇതുവരെയും ആയിട്ടില്ല. ഗാർഹിക തൊഴിലാളികൾക്ക് നീതിപൂർവമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ പുതിയ വകുപ്പ് മാറ്റത്തിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നത്.

Related News

Entertainment